സത്യപ്രതിജ്ഞ കാണാൻ അമ്മാളു അമ്മയെത്തി; വേദിയിൽ ആലിംഗനം ചെയ്ത് സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിനിടെ ഹൃദയസ്പർശിയായൊരു നിമിഷം ശ്രദ്ധേയമായി. വേദിയിലെത്തിയത് അദ്ദേഹത്തിന്റെ മണ്ഡലമായ വടക്കൻ പറവൂരിൽ നിന്നുള്ള അമ്മാളു അമ്മ ആയിരുന്നു. ചടങ്ങ് നേരിൽ കാണണമെന്ന ആഗ്രഹത്തോടെ എറണാകുളം മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം വരെ എത്തിയ അമ്മാളു അമ്മയെ പാർട്ടി പ്രവർത്തകർ വേദിയിലേക്ക് എത്തിച്ചു. കനത്ത സുരക്ഷയ്ക്കിടയിലും എത്തിയ അമ്മയെ സതീശൻ സ്‌നേഹത്തോടെ ആലിംഗനം ചെയ്തു. തുടർന്ന് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അമ്മാളു അമ്മയ്ക്ക് അദ്ദേഹം പരിചയപ്പെടുത്തി കൊടുത്തു. […]
Read more

