Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

പ്ലാച്ചിമടയിൽ ഇനി പ്രതീക്ഷയുടെ പുതിയ നാളുകൾ; വി.ഡി സതീശൻ മുഖ്യമന്ത്രിയായതോടെ നീതി കാത്ത് സമരസമിതി

പാലക്കാട്: നീണ്ട വർഷങ്ങളായി തുടരുന്ന തങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ഒടുവിൽ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന കടുത്ത പ്രതീക്ഷയിലാണ് പാലക്കാട് പ്ലാച്ചിമടയിലെ സമരക്കാർ. യു.ഡി.എഫ് സർക്കാരിന്റെ അമരക്കാരനായി വി.ഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ തങ്ങൾക്ക് കൃത്യമായ നീതി ലഭിക്കുമെന്ന വലിയ വിശ്വാസമാണ് പ്ലാച്ചിമട നിവാസികൾ ഇപ്പോൾ പങ്കുവെക്കുന്നത്. ആഗോള ഭീമനായ കൊക്കകോള കമ്പനി വരുത്തിവെച്ച കടുത്ത പരിസ്ഥിതി-ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് പകരമായി പ്ലാച്ചിമടക്കാർക്ക് അർഹമായ നഷ്ടപരിഹാരം കമ്പനിയിൽ നിന്നും ഈടാക്കി വാങ്ങി നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മുൻകാലങ്ങളിൽ പ്രതിപക്ഷ […]
Read more

ലീഗിലും കോൺഗ്രസിലും പ്രാദേശിക സമ്മർദ്ദം ശക്തം; പി.കെ ബഷീറിനായും വി.ടി ബൽറാമിനായും അണികളുടെ സോഷ്യൽ മീഡിയ പോരാട്ടം

മലപ്പുറം:സംസ്ഥാനത്ത് പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, മുന്നണിയിലെ പ്രമുഖ കക്ഷികളായ മുസ്ലിം ലീഗിലും കോൺഗ്രസിലും മന്ത്രിസ്ഥാനങ്ങളെച്ചൊല്ലിയുള്ള പ്രാദേശിക സമ്മർദ്ദങ്ങളും അണിയറ നീക്കങ്ങളും ശക്തമാകുന്നു. യു.ഡി.എഫ് ക്യാമ്പുകളിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, തങ്ങളുടെ പ്രിയ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരും പരസ്യമായി രംഗത്തിറങ്ങിയത് നേതൃത്വത്തിന് വലിയ തലവേദനയാകുകയാണ്. മുസ്ലിം ലീഗിൽ ഏറനാട് എം.എ.എൽ പി.കെ. ബഷീറിനായും കാസർകോട് നിന്നുള്ള നേതാവ് എ.കെ.എം. അഷ്റഫിനായും കടുത്ത സമ്മർദ്ദമുയരുമ്പോൾ, കോൺഗ്രസിൽ തൃത്താലയിൽ നിന്നുള്ള വി.ടി. […]
Read more

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഏതിരായ പോസ്റ്ററുകളിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കൽപ്പറ്റ: മുഖ്യമന്ത്രി തർക്കവുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരേ വയനാട്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ സംബന്ധിച്ച് കൽപ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു. ടി. സിദ്ധിഖ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടി തുടങ്ങിയിരിക്കുന്നത്. ഹൈക്കമാൻഡിന്റെയോ കെ.സി. വേണുഗോപാലിന്റെയോ നിർദേശപ്രകാരമാണ് പരാതി നൽകിയതെന്നുമാണ് സൂചന. കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്ന ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത വാചകങ്ങളാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. ഇവയ്ക്ക് പിന്നിൽ മുൻകൂട്ടി ആസൂത്രണം നടന്നിട്ടുണ്ടാകാമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. […]
Read more

സത്യപ്രതിജ്ഞാ ചടങ്ങിന് സെൻട്രൽ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു; പ്രവേശനത്തിന് പാസ് ഏർപ്പെടുത്തും

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടയിലും ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് മുന്നണി നേതൃത്വം. പന്തൽ നിർമാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. ആദ്യം 12,000 പേർക്ക് മാത്രമായിരുന്നു പ്രവേശനം നിശ്ചയിച്ചിരുന്നത്. എന്നാൽ തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇപ്പോൾ 50,000 പേർക്ക് വരെ ഇരിക്കാവുന്ന രീതിയിൽ പന്തൽ വിപുലീകരിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ ഗാലറികളിലും പ്രത്യേക പന്തലുകൾ ഒരുക്കിയിട്ടുണ്ട്. ചടങ്ങ് തത്സമയം കാണുന്നതിനായി […]
Read more

അയ്യപ്പസംഗമം വലിയ രാഷ്ട്രീയ പിഴവ്; ഇടതുസർക്കാർ ഒരിക്കലും നടത്താൻ പാടില്ലായിരുന്നു

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വലിയ രാഷ്ട്രീയ പിഴവായിരുന്നുവെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉയർന്നു. ശബരിമലയിലെ സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കാനും സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന് വ്യക്തമാക്കാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്നും, എന്നാൽ ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും യോഗത്തിൽ വിലയിരുത്തി. വിശ്വാസികളെ കൂടെനിർത്താനുള്ള ശ്രമം ഫലപ്രദമാകാതെ പാർട്ടിക്ക് ദോഷകരമായെന്നാണ് ജില്ലാ കമ്മിറ്റിയിലെ അഭിപ്രായം. പരിപാടി തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നായി മാറിയതായും വിമർശനം ഉയർന്നു. ആരോപണവിധേയനായ എ. പത്മകുമാറിനെതിരെ പാർട്ടി കൃത്യമായ നടപടി […]
Read more

പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പാലക്കാട്‌ ജില്ലാകമ്മിറ്റി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നു. പാർട്ടിയിൽ പിണറായി വിജയൻ മാത്രമാണ് മുന്നിൽ നിൽക്കുന്ന സാഹചര്യമെന്നും ഈ ഏകാധിപത്യ പ്രവണതയാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായതെന്നും നേതാക്കൾ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയത് വലിയ പിഴവായിരുന്നുവെന്നും സിപിഎമ്മിലെയും എൽഡിഎഫിലെയും മറ്റ് ജനകീയ നേതാക്കളെ പൂർണമായി അവഗണിച്ചുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. തോൽവിയുടെ പ്രധാന ഉത്തരവാദിത്വം പിണറായി വിജയനാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. […]
Read more

പി.കെ ഫിറോസിനും വസീഫിനുമെതിരെ വ്യാജ പ്രചാരണം; പിന്നാലെ പരസ്പരം കോർത്ത് ഇരുവിഭാഗവും

കോഴിക്കോട്:ബസ് നിർത്താത്തതുമായി ബന്ധപ്പെട്ട് യാത്രക്കാരിയായ യുവതി കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം തകൃതിയാകുന്നു. ബസിലെ തർക്കത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, യുവതി പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ബന്ധുവാണെന്ന് ആരോപിച്ചുകൊണ്ടാണ് ഇരുവിഭാഗങ്ങളും സൈബർ പോരാട്ടവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. തനിക്കെതിരായ പ്രചാരണത്തെ തള്ളി മുസ്‌ലിം ലീഗ് നേതാവും നിയുക്ത എംഎൽഎയുമായ പി.കെ. ഫിറോസും, സംസ്ഥാന പ്രസിഡന്റ് വി. വസീഫിനെതിരായ പ്രചാരണത്തെ തള്ളി ഡിവൈഎഫ്‌ഐയും രംഗത്തെത്തിയതോടെ വിഷയം വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്. ‘കൊടുവള്ളി എംഎൽഎ […]
Read more

ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണ; കെ.എം ഷാജി പുറത്ത്, പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

കോഴിക്കോട്: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്‌ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായി. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുല്ല, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗ് പ്രതിനിധികളായി മന്ത്രിസഭയിലേക്ക് എത്തുന്നത്. വടക്കൻ മലബാറിൽ നിന്നും മധ്യകേരളത്തിൽ നിന്നും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടാണ് ലീഗ് ഇത്തവണ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ മുന്നണിതലത്തിൽ വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ പൂർത്തിയാകുന്നതോടെ ലീഗ് തങ്ങളുടെ മന്ത്രിമാരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. മലപ്പുറം ജില്ലയിൽ […]
Read more

സതീശൻ മന്ത്രിസഭയുടെ പ്രഖ്യാപനം ഇന്ന്; സത്യപ്രതിജ്ഞ ചടങ്ങിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും

തിരുവനന്തപുരം:കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന്റെ ഭാഗമായി വി.ഡി സതീശൻ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരുടെയും പേരുകൾ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഘടക കക്ഷികളുമായുള്ള ഏറ്റവും നിർണ്ണായകമായ ചർച്ചകൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. മന്ത്രിമാരുടെ എണ്ണവും അവർക്ക് നൽകേണ്ട വകുപ്പുകളും സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാണ് ഇന്നത്തെ യോഗം വിളിച്ചിരിക്കുന്നത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടുണ്ട്. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ തന്നെ ഫോണിൽ വിളിച്ച് […]
Read more

ഇടുക്കിയിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്; സി.പി മാത്യൂവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സതീശൻ പക്ഷം കെപിസിസിക്ക് കത്ത് നൽകി

തൊടുപുഴ:നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വൻ വിജയം നേടി യുഡിഎഫ് തിളക്കമാർന്ന മുന്നേറ്റം കാഴ്ചവെച്ചതിന് പിന്നാലെ, കോൺഗ്രസിനുള്ളിലെ പരസ്യമായ ഗ്രൂപ്പ് പോര് തെരുവിലേക്ക് മാറുന്നു. തൊടുപുഴയിൽ വി.ഡി സതീശൻ അനുകൂല പ്രകടനം നടത്തിയ നേതാക്കൾക്കെതിരെ സംഘടനാ നടപടിയെടുത്തതിൽ ഇടുക്കി ഡിസിസി അധ്യക്ഷൻ സി.പി മാത്യൂവിനെതിരെ കടുത്ത പ്രതിഷേധമാണ് പാർട്ടിയിൽ ഉയരുന്നത്. സി.പി മാത്യൂവിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടിയന്തിരമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ പ്രമുഖ നേതാക്കൾ കെപിസിസി നേതൃത്വത്തിന് കത്ത് നൽകിയതോടെ പാർട്ടിയിലെ […]
Read more
Advertisement
WhiteswanTV Footer