Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

മന്ത്രിമാരുടെ പട്ടിക ശനിയാഴ്ച പ്രഖ്യാപിക്കും; UDF കൺവീനർ അടൂർ പ്രകാശ്

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ പട്ടിക ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് അറിയിച്ചു. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച നടക്കും. അതേ വേദിയിൽ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് യോഗത്തിന് ശേഷമാണ് അടൂർ പ്രകാശിന്റെ പ്രതികരണം. “ഇന്ന് ഔദ്യോഗിക യുഡിഎഫ് യോഗം മാത്രമാണ് ചേർന്നത്. ശനിയാഴ്ച വീണ്ടും യോഗം ചേരുകയും മന്ത്രിസഭാ കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയും ചെയ്യും. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിക്കൊപ്പം യുഡിഎഫിലെ […]
Read more

1986-ലെ SSLC പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഷർമിള മേരി ജോസഫ് IAS ആണ് ഇന്ന് SSLC ഫലം പ്രഖ്യാപിച്ചത്

തിരുവനന്തപുരം: വിജയത്തിന്റെ മധുരവും റാങ്കിന്റെ അഭിമാനവും ഒരിക്കൽ സ്വയം അനുഭവിച്ചറിഞ്ഞ ഒരാളാണ് ഇത്തവണ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാൻ വേദിയിലെത്തിയത്. 1986-ലെ എസ്എസ്എൽസി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഷർമിള മേരി ജോസഫ് ഐഎഎസ് ആണ് ഇന്ന് സംസ്ഥാനത്തിന്റെ ഫലപ്രഖ്യാപനം നിർവഹിച്ചത്. ഇന്നത്തെ വിദ്യാർത്ഥികൾക്ക് അവർ നൽകുന്ന സന്ദേശം ലളിതമാണ് — “സ്വപ്നം കാണൂ, അത് സ്വന്തമാക്കൂ.” 1986-ൽ മൂന്നാം റാങ്ക് നേടിയ ഷർമിളയുടെ ചിത്രം അന്നത്തെ പത്രങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വർഷങ്ങൾക്കിപ്പുറം ഫലം […]
Read more

കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21ന്

തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21ന് ചേരും. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ അന്നേദിവസം നടക്കും. മേയ് 22നാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് മേയ് 29ന് ഗവർണറുടെ നയപ്രഖ്യാപനവും നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി വൻവിജയം നേടിയെങ്കിലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ പാർട്ടിക്കുള്ളിൽ നീണ്ട അനിശ്ചിതത്വമുണ്ടായിരുന്നു. ഫലം വന്നതിന് പിന്നാലെ പതിനൊന്നാം ദിവസമായ വ്യാഴാഴ്ചയാണ് കോൺഗ്രസ് ഹൈക്കമാൻഡ് വി.ഡി സതീശനെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിച്ചത്. അതേസമയം, ഇന്നലെ തന്നെ ഗവർണർ […]
Read more

യാത്രകൾക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് VD സതീശൻ; പൈലറ്റും എസ്കോട്ടും മാത്രം മതി

തിരുവനന്തപുരം: തന്റെ യാത്രകൾക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് നിയുക്ത മുഖ്യമന്ത്രിയായ വി.ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ യാത്രകൾ മൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നതാണ് അദ്ദേഹത്തിന്റെ കർശന നിലപാട്. അതിനാൽ ഇനി മുതൽ തന്റെ യാത്രകൾക്ക് പൈലറ്റ് വാഹനത്തിന്റെ അകമ്പടി മാത്രമാകുമെന്ന് സതീശൻ അറിയിച്ചിരുന്നു. സാധാരണ രീതിയിൽ ജനങ്ങളോടൊപ്പം യാത്ര ചെയ്യുന്നതുപോലെയായിരിക്കണം മുഖ്യമന്ത്രിയുടെ സഞ്ചാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, സുരക്ഷാ വിഭാഗം ഈ നിർദേശത്തിൽ മാറ്റം ആവശ്യപ്പെട്ടു. സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ പൂർണമായി പൈലറ്റ് വാഹനത്തിൽ മാത്രം […]
Read more

പിണറായി വിജയനെ വസതിയിലെത്തി സന്ദർശിച്ച് സതീശൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രിയായ വി.ഡി സതീശൻ. തിരുവനന്തപുരത്തെ വാടകവീട്ടിലെത്തിയാണ് സതീശൻ പിണറായിയെ സന്ദർശിച്ചത്. വസതിയിലെത്തിയ സതീശനെ പിണറായി വിജയനും കുടുംബവും ചേർന്ന് സ്വീകരിച്ചു. പിണറായി വിജയനെ വീട്ടിലെത്തി കാണുമെന്ന് നേരത്തെ തന്നെ സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെയാണ് സന്ദർശനം നടന്നത്. ശാസ്തമംഗലത്തെ അടൂർ പ്രകാശിന്റെ വീട്ടിൽ നിന്നാണ് അദ്ദേഹം ഇവിടെ എത്തിയത്. പിണറായി വിജയൻ ഭാര്യയും മകളും മറ്റ് കുടുംബാംഗങ്ങളുമൊത്ത് […]
Read more

തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ വ്യാജരേഖ ഉപയോഗിച്ച് വോട്ടുചെയ്ത 4 സ്ത്രീകളുൾപ്പെടെ 10 വിദേശപൗരർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വോട്ട് ചെയ്തെന്നാരോപിച്ച് 10 വിദേശ പൗരന്മാരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ഇവർ വോട്ട് രേഖപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. അറസ്റ്റിലായവരിൽ നാല് പേർ സ്ത്രീകളാണെന്ന് പൊലീസ് വ്യാഴാഴ്ച അറിയിച്ചു. ഏപ്രിൽ 23-ന് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ചെന്നൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വോട്ടെടുപ്പിൽ ക്രമക്കേട് നടത്തിയതായി വ്യക്തമായത്. ഇന്ത്യൻ പൗരത്വമില്ലാത്ത പ്രതികൾ സംസ്ഥാനത്തിന്റെ വിവിധ […]
Read more

പ്രതിപക്ഷത്തെ പിണറായി വിജയൻ നയിക്കും; സതീശനും പിണറായിയും വീണ്ടും നേർക്കുനേർ

തിരുവനന്തപുരം:വി.ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി പിണറായി വിജയനെ തിരഞ്ഞെടുത്തു. ഇതോടെ മുൻ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായും മുൻ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായും എത്തുന്ന അപൂർവ്വമായ രാഷ്ട്രീയ സാഹചര്യത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. സഭയിൽ വി.ഡി സതീശനും പിണറായി വിജയനും വീണ്ടും നേർക്കുനേർ എത്തുന്നതോടെ ഭരണ-പ്രതിപക്ഷ പോര് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് ഉറപ്പായി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനവും സി.പി.ഐ.എം തന്നെ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. സി.പി.ഐ.എം പോളിറ്റ് […]
Read more

സതീശൻ മുഖ്യമന്ത്രിയായതിൽ മധുരം വിതരണം ചെയ്ത് വിനോദിനിയും കുടുംബവും

പാലക്കാട്: തനിക്ക് കരുതലും കൈത്താങ്ങുമായി നിന്ന വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ച് വിനോദിനിയും കുടുംബവും. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് കൃത്രിമ കൈ വെച്ചുപിടിപ്പിക്കാൻ സാമ്പത്തിക സഹായം നൽകിയത് വി.ഡി സതീശനായിരുന്നു. വി.ഡി സതീശന്റെ നേതൃത്വത്തിൽ തനിക്കായി പുതിയ വീട് ഒരുങ്ങുന്ന പല്ലാവൂർ ജങ്ഷനിൽ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകർക്കുമൊപ്പമാണ് വിനോദിനി സന്തോഷം പങ്കിട്ടത്. മധുരം വിതരണം ചെയ്തും ആഹ്ലാദം പ്രകടിപ്പിച്ചും തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട […]
Read more

സതീശന്റെ മുഖ്യമന്ത്രി പ്രഖ്യാപനം; ലീഗിനെ മറയാക്കി ബിജെപിയുടെ വർഗീയ പ്രചാരണം

കോഴിക്കോട്: വി.ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്‌ലിം ലീഗിനെ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. പാണക്കാട് തങ്ങളാണ് യഥാർത്ഥ ഹൈക്കമാൻഡ് എന്നും എഐസിസി നേതൃത്വം തങ്ങളുടെ നിർദ്ദേശപ്രകാരമാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നുമുള്ള രീതിയിലുള്ള പോസ്റ്റുകളാണ് സംഘപരിവാർ പ്രൊഫൈലുകളിൽ നിന്ന് പ്രചരിക്കുന്നത്. അടുത്ത അഞ്ച് വർഷം കേരളത്തിൽ നടപ്പാകാൻ പോകുന്നത് ലീഗിന്റെ തീരുമാനങ്ങളാണെന്ന തരത്തിലുള്ള കുറിപ്പുകളും ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കമന്റ് ബോക്സുകളിൽ വലിയ രീതിയിലുള്ള […]
Read more

സതീശന്റേത് സമർപ്പിത സേവനത്തിനുള്ള അംഗീകാരം; ആശംസകളുമായി ശശി തരൂർ

തിരുവനന്തപുരം:കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശനെ അഭിനന്ദിച്ച് ഡോ. ശശി തരൂർ എംപി. സതീശന്റെ സ്ഥിരോത്സാഹത്തിനും വർഷങ്ങളോളം പാർട്ടിക്കും ജനങ്ങൾക്കും അദ്ദേഹം നൽകിയ സമർപ്പിത സേവനത്തിനും ലഭിച്ച അർഹമായ അംഗീകാരമാണിതെന്ന് തരൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. വി.ഡി സതീശന്റെ വിജയത്തിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്നും അദ്ദേഹത്തോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കാളിയാകാൻ സാധിച്ചുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വി.ഡി സതീശനെ അധികാരത്തിലെത്തിച്ച ഈ ജനവിധി ഒരു വ്യക്തിയുടെ വിജയമല്ലെന്നും മറിച്ച് യുഡിഎഫ് എന്ന ടീമിന് ലഭിച്ച അംഗീകാരമാണെന്നും തരൂർ […]
Read more
Advertisement
WhiteswanTV Footer