Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

ഒടുവില്‍ പ്രഖ്യാപിച്ചു; വിഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രി

ന്യൂ ഡല്‍ഹി: പത്ത് ദിവസത്തോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും ആകാംഷകള്‍ക്കും ഒടുവില്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. വിഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ വെച്ചാണ് പ്രഖ്യാപനം ഉണ്ടായത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, ജയ്റാം രമേശ് എത്തിവര്‍ മാധ്യമങ്ങളെ കണ്ട് തീരുമാനം അറിയിക്കുകയായിരുന്നു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പം നില്‍ക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു.
Read more

ലീഗ് നിയന്ത്രിക്കുന്ന സർക്കാർ; പ്രചാരണ ആയുധമാക്കാൻ ബിജെപി

കേരളത്തിലെ സമീപകാല നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ കോൺഗ്രസിന് നൽകിയ ആശ്വാസം ചെറുതല്ല. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന വാശിയേറിയ പോരാട്ടത്തിൽ കോൺഗ്രസിന് ഭരണം പിടിച്ചെടുക്കാൻ സാധിച്ച ഏക സംസ്ഥാനമായി കേരളം മാറിയതോടെ, ദേശീയ തലത്തിൽ പാർട്ടിയുടെ തിരിച്ചുവരവിന്റെ പ്രഭാവ കേന്ദ്രമായി ഈ തെക്കേ ഇന്ത്യൻ സംസ്ഥാനം മാറി. എന്നാൽ വിജയത്തിന് പിന്നാലെ ഉയർന്നുവന്ന മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കോൺഗ്രസിന്റെ ആഭ്യന്തര ജനാധിപത്യത്തെയും ഗ്രൂപ്പ് സമവാക്യങ്ങളെയും വീണ്ടും ചർച്ചാവിഷയമാക്കിയിരിക്കുകയാണ്. ഈ അധികാര വടംവലി പാർട്ടിക്കുള്ളിലെ […]
Read more

ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 മദ്യശാലകളിൽ പൂട്ടുവീഴും

ചെന്നൈ: തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതിന് പിന്നാലെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. സ്കൂളുകൾ, ആരാധനാലയങ്ങൾ, ജനസാന്ദ്രതയേറിയ പ്രദേശങ്ങൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന മദ്യശാലകളാണ് പൂട്ടുന്നത്. ഏറ്റവും കൂടുതൽ മദ്യശാലകൾ അടച്ചുപൂട്ടുന്നത് മധുരൈ മേഖലയിലാണ്. ഇവിടെ 281 മദ്യശാലകൾ പൂട്ടും. കോയമ്പത്തൂർ മേഖലയിൽ 173 ഉം ചെന്നൈയിൽ 99 ഉം തിരുച്ചി മേഖലയിൽ 84 ഉം സേലം മേഖലയിൽ 80 ഉം മദ്യശാലകൾ അടച്ചുപൂട്ടും. മധുരൈ മേഖലയിലെ തൂത്തുക്കുടിയിലാണ് ഏറ്റവും കൂടുതൽ, 63 […]
Read more

വി.ഡി. സതീശന് വേണ്ടി ശത്രുസംഹാരപൂജ

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിയുക്ത എം.എൽ.എ. വി.ഡി. സതീശന്റെ പേരിൽ ശത്രുസംഹാര പൂജ നടത്തി. ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്. സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന പ്രാർത്ഥനയോടെയാണ് അനുയായികൾ ക്ഷേത്രത്തിൽ വഴിപാട് നടത്തിയതെന്നാണ് വിവരം. രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ അനുകൂല ഫലങ്ങൾക്കും ദോഷനിവാരണത്തിനുമായി ഇത്തരം പൂജകൾ നടത്തുന്നത് പതിവാണെന്നും ഭക്തർ പറയുന്നു.
Read more

ഡൽഹിയിൽ ഇന്ന് ഉച്ചക്ക് 12 മണിക്ക് മുഖ്യമന്ത്രി പ്രഖ്യാപനത്തിന് സാധ്യത

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുമായി ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക വിമാനത്തിൽ കെ.സി. വേണുഗോപാൽ ഇല്ലെന്ന വിവരം പുറത്തുവന്നു. കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്, ഉത്തരാഖണ്ഡ് കോൺഗ്രസ് നേതാവ് സൂര്യകാന്ത് ദസ്മാന എന്നിവരാണ് വിമാനത്തിലുള്ളത്. ഇവർ തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയെ സംബന്ധിച്ച പ്രഖ്യാപനം ഡൽഹിയിൽ നിന്ന് ഉച്ചയോടെ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് എത്താത്തത് മുഖ്യമന്ത്രി […]
Read more

ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്; പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം?

തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്. വൈകീട്ട് നാല് മണിക്ക് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. കേരളത്തിലെ സാഹചര്യങ്ങള്‍ അറിയാവുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും ദീപാദാസ് മുന്‍ഷിയുമാകും എത്തുക. നേതാക്കള്‍ കൂടി കേരളത്തിലേക്ക് എത്തിയ ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഒരു മണിക്കാണ് നിയമസഭാ കക്ഷിയോഗം നടക്കുക. ഇതിന് ശേഷം മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്. ചാര്‍ട്ടേഡ് വിമാനത്തില്‍ കെ സി വേണുഗോപാലും ഉണ്ടാകുമോ […]
Read more

കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും; അഭ്യൂഹങ്ങൾ തള്ളി ജയറാം രമേശ്

ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ അനാവശ്യമായ വൈകൽ ഇല്ലെന്നും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ സംബന്ധിച്ച് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്നും പാർട്ടിയിൽ യാതൊരുവിധ തർക്കങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ജനവിധി മാനിച്ചുകൊണ്ടുള്ള ഏറ്റവും മികച്ച തീരുമാനമായിരിക്കും ഹൈക്കമാൻഡ് കൈക്കൊള്ളുകയെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ യു.ഡി.എഫിനെ നയിക്കാൻ കരുത്തനായ ഒരു […]
Read more

ജനാധിപത്യ സൗന്ദര്യമത്സരത്തിൽ കേരളം മിസ് വേൾഡ്’; കോൺഗ്രസിനെ പരിഹസിച്ച് കെ. രാജൻ

മേപ്പാടി:കേരളം നിലവിൽ അപമാനപരമായ ഒരു രാഷ്ട്രീയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുൻ മന്ത്രി കെ. രാജൻ. ജനാധിപത്യത്തിൻ്റെ സൗന്ദര്യമത്സരത്തിൽ കേരളം ഇപ്പോൾ ‘മിസ് വേൾഡ്’ ആയി തിരഞ്ഞെടുക്കപ്പെടാവുന്ന അത്രയും കരുത്തായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന അവകാശവാദങ്ങളെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പത്ത് ദിവസം പിന്നിടുമ്പോൾ ജനാധിപത്യത്തിൻ്റെ സൗന്ദര്യം ഓരോ ദിവസവും കൂടിവരികയാണെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇത്തരത്തിലാണ് സൗന്ദര്യം വർദ്ധിപ്പിക്കുന്നതെങ്കിൽ കേരളം ലോകതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന അവസ്ഥയിലെത്തിയെന്നും ഇനിയും ഇതിൻ്റെ […]
Read more

അനുനയ നീക്കമോ? കെ സി വേണുഗോപാലിനെ വിളിപ്പിച്ച് ഖര്‍ഗെ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുമ്പോൾ എഐസിസി സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിനെ വിളിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കായി ആദ്യം മുതലേ കേട്ടുകൊണ്ടിരുന്നത്. അണികളും നേതാക്കന്മാർക്കായി തെരുവുകളിൽ പ്രകടനകളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള യോഗത്തിലേക്കാണ് കെ സി വേണുഗോപാലിനെ ക്ഷണിച്ചിരിക്കുന്നത്. ഖര്‍ഗെയുടെ വസതിയിലേക്കാണ് കെ സി വേണുഗോപാലിനെ വിളിപ്പിച്ചിരിക്കുന്നത്. അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ […]
Read more

മുഖ്യമന്ത്രി ചർച്ച; അവർക്ക് നാണമില്ലെങ്കില്‍ പിന്നെ നമ്മളെന്ത് നാണിക്കാനാണ്: പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകളും ദിവസങ്ങളും കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിലും ചർച്ചകൾ കനക്കുകയാണ്. നേതാക്കന്മാർക്കായി അണികളും തെരുവുകളിലേക്ക് ഇറങ്ങിയ കാഴ്ചയും കേരളം കണ്ടിരുന്നു. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇപ്പോഴിതാ, മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. ജനാധിപത്യത്തിന് അപമാനമാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി തർക്കമെന്നും, അപമാനം അഭിമാനമായാണ് കോൺഗ്രസ് കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് നാണമില്ലെങ്കിൽ പിന്നെ നമ്മളെന്ത് നാണിക്കാനാണെന്ന് ചോദിച്ച പന്ന്യന്‍ […]
Read more
Advertisement
WhiteswanTV Footer