തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകളും ദിവസങ്ങളും കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിലും ചർച്ചകൾ കനക്കുകയാണ്. നേതാക്കന്മാർക്കായി അണികളും തെരുവുകളിലേക്ക് ഇറങ്ങിയ കാഴ്ചയും കേരളം കണ്ടിരുന്നു. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇപ്പോഴിതാ, മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. ജനാധിപത്യത്തിന് അപമാനമാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി തർക്കമെന്നും, അപമാനം അഭിമാനമായാണ് കോൺഗ്രസ് കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് നാണമില്ലെങ്കിൽ പിന്നെ നമ്മളെന്ത് നാണിക്കാനാണെന്ന് ചോദിച്ച പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന ചരിത്രത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഒരു പാർട്ടിക്ക് കഴിയാത്തത് ആദ്യമെന്നും പറഞ്ഞു.
പ്രതിസന്ധി നീളുന്നതിനിടെ നിര്‍ണായക ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് വൈകിട്ട് 5.30ന് നടക്കും.






