ഗുവാഹത്തി: മണിപ്പൂരിൽ ക്രൈസ്തവ വൈദികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചുരാചന്ദ്പൂരിൽ നിന്ന് കാങ്പോക്പിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കാങ്പോക്പിയിലേക്ക് ഇന്റർ-അസോസിയേഷൻ സഭാ യോഗത്തിൽ പങ്കെടുക്കാൻ പോയ മുതിർന്ന വൈദികരുടെ സംഘത്തിലെ അംഗങ്ങളായ റെ. വി. സിറ്റ്ലൗ, റെ. കൈഗൗലെൻ, പാസ്റ്റർ പൗഗൗലെൻ എന്നിവരാണ് കൊല്ലപ്പെട്ടത്. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ ബുധനാഴ്ച രാവിലെയുണ്ടായ സായുധ ആക്രമണത്തിൽ മൂന്ന് കുക്കി പള്ളി നേതാക്കൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമികൾക്കായി സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കി.






