Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: manipur

മണിപ്പൂർ വീണ്ടും കലാപഭീതിയിൽ; ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു

മണിപ്പൂർ: വംശീയ സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിൽ വീണ്ടും അശാന്തി രൂക്ഷമായി. ക്രൈസ്തവ സഭാനേതാക്കളുടെ കൊലപാതകത്തെ തുടർന്ന് മലയോര മേഖലകളിൽ സംഘർഷാവസ്ഥ ശക്തമായിരിക്കുകയാണ്. ഇതിനിടെ സിങ്‌ജാമേയ് ബസാറിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സഭാനേതാക്കളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കുക്കി സംഘടനകൾ ദേശീയപാത-2 ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ ഉപരോധിച്ചു. ഇതോടെ മലയോര മേഖലയിലെ ഗതാഗതവും ജനജീവിതവും സാരമായി ബാധിച്ചു. അതേസമയം, സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായി കുക്കി-നാഗ വിഭാഗങ്ങളിൽ നിന്നായി അക്രമികൾ തടവിലാക്കിയ 28 പേരെ സംയുക്ത സുരക്ഷാസേന മോചിപ്പിച്ചു. […]
Read more

മണിപ്പൂരിൽ ക്രൈസ്തവ വൈദികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

ഗുവാഹത്തി: മണിപ്പൂരിൽ ക്രൈസ്തവ വൈദികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചുരാചന്ദ്പൂരിൽ നിന്ന് കാങ്‌പോക്‌പിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കാങ്‌പോക്പിയിലേക്ക് ഇന്റർ-അസോസിയേഷൻ സഭാ യോഗത്തിൽ പങ്കെടുക്കാൻ പോയ മുതിർന്ന വൈദികരുടെ സംഘത്തിലെ അംഗങ്ങളായ റെ. വി. സിറ്റ്‌ലൗ, റെ. കൈഗൗലെൻ, പാസ്റ്റർ പൗഗൗലെൻ എന്നിവരാണ് കൊല്ലപ്പെട്ടത്. മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ ബുധനാഴ്ച രാവിലെയുണ്ടായ സായുധ ആക്രമണത്തിൽ മൂന്ന് കുക്കി പള്ളി നേതാക്കൾ […]
Read more

മണിപ്പുരിൽ വീണ്ടും ചോരപ്പുഴ; ബോംബേറിൽ പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു

​ഇംഫാൽ: മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിൽ വീടിനുനേരെയുണ്ടായ ബോംബ് ആക്രമണത്തിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞും അഞ്ചു വയസ്സുകാരനും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം അർധരാത്രിയോടെ മൊയ്രാങ്ങിലായിരുന്നു സംഭവം. ആക്രമണത്തിൽ പരുക്കേറ്റ കുട്ടികളുടെ അമ്മ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിന് പിന്നാലെ പ്രകോപിതരായ ജനക്കൂട്ടവും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും വെടിവയ്പിലും രണ്ട് പേർ കൂടി കൊല്ലപ്പെട്ടതോടെ മരണം നാലായി. കുട്ടികൾ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതോടെ ജനക്കൂട്ടം അടുത്തുള്ള സിആർപിഎഫ് ക്യാംപിലേക്ക് ഇരച്ചുകയറി. രണ്ട് ഓയിൽ ടാങ്കറുകൾക്കും ക്യാംപിലെ വാഹനങ്ങൾക്കും പ്രതിഷേധക്കാർ […]
Read more

മണിപ്പൂരിൽ കുക്കികളുമായി ചർച്ച നടത്തി മുഖ്യമന്ത്രി

സിംല: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ നിർണ്ണായക നീക്കമായി മുഖ്യമന്ത്രി വൈ ഖേംചന്ദ് കുക്കി സംഘടനകളുമായി ചർച്ച നടത്തി. കലാപത്തിനു ശേഷം ആദ്യമായാണ് കുക്കി സംഘടനകൾ മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് എത്തുന്നത്. ഗുവാഹത്തിയിൽ നടന്ന ചർച്ച ഒന്നര മണിക്കൂറിലേറെ നീണ്ടു. പ്രശ്നപരിഹാരത്തിനായി ചില ഉപാധികൾ മുന്നോട്ട് വെച്ചതായി കുക്കി സംഘടനകൾ അറിയിച്ചു. പ്രത്യേക ഭരണകൂടം, ബഫർ സോണുകളുടെ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾ അവർ ഉന്നയിച്ചു. 2023 മെയ് മാസത്തിൽ ആരംഭിച്ച സംഘർഷം ഇതുവരെ പൂർണമായി അവസാനിച്ചിട്ടില്ല. കുക്കി-മെയ്തെ വിഭാഗങ്ങൾക്കൊപ്പം കുക്കി-നാഗ […]
Read more

RSS മേധാവി മോഹന്‍ ഭഗവത് നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും

ഇംഫാല്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും. മണിപ്പൂര്‍ കലാപം ആരംഭിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്. മൂന്ന് ദിവസത്തേക്കാണ് സന്ദര്‍ശനം. നവംബര്‍ 21 ന് ജെപി നദ്ദയും മണിപ്പൂര്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഭഗവത് മണിപ്പൂരിലെ ജനങ്ങളുമായും സംരംഭകരുമായും ആദിവാസി സമൂഹ പ്രതിനിധികളുമായും സംവദിക്കുമെന്ന് ആര്‍എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തരുണ്‍കുമാര്‍ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് സര്‍സംഘചാലക് സംസ്ഥാന സന്ദര്‍ശനം നടത്തുന്നത്. നവംബര്‍ […]
Read more

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം ; ഗ്രാമമുഖ്യനെ കൊലപ്പെടുത്തി കുക്കി സംഘടന

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷത്തെ തുടര്‍ന്ന് കൊലപാതകം. തെക്കന്‍ ജില്ലയായ ചുരാചന്ദ്പൂരിലാണ് കുക്കി ഭീകരവാദികള്‍ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയത്. ഗ്രാമമുഖ്യനായ ഹാവോകിപ് (50) ആണ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തില്‍ നിരവധി ചതവുകളും മുറിവുകളുമുണ്ട്. അക്രമികള്‍ വടികളും മൂര്‍ച്ചയുള്ള വസ്തുക്കളും ഉപയോഗിച്ചാണ് ഹാവോകിപിനെ ആക്രമിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. യുണൈറ്റഡ് കുക്കി നാഷനല്‍ ആര്‍മി (UKNK)യിലെ ഭീകരവാദികളാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ മണിപ്പുര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്താണ് കൊലപാതകത്തിലേക്ക് നയിക്കാന്‍ കാരണമായ പ്രകോപനമെന്ന് വ്യക്തമല്ല. ഹെങ്ലെപ്പ് […]
Read more

പ്രധാനമന്ത്രി മോദി മണിപ്പൂരില്‍; സംസ്ഥാനത്ത് കനത്ത സുരക്ഷ

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരില്‍ എത്തി. സംഘര്‍ഷം തുടങ്ങിയതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു. ചുരാചന്ദ് പൂരിലേക്ക് റോഡ് മാര്‍ഗമാണ് മോദി യാത്ര തിരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മണിപ്പൂരില്‍ കലാപം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. ചുരാചന്ദ്പൂരില്‍ ഏഴായിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നീട് രണ്ടരയ്ക്ക് ഇംഫാലില്‍ എത്തുന്ന മോദി ഇവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആകെ […]
Read more

മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി കേന്ദ്രം

ഇംഫാൽ: കലാപബാധിത മണിപ്പുരിൽ രാഷ്ട്രപതി ഭരണമേർപ്പെടുത്തി സുപ്രധാന നീക്കവുമായി കേന്ദ്രം. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേൻ സിങ് രാജിവച്ച് ദിവസങ്ങൾക്കകമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി. ബിരേൻ സിങ് രാജിവച്ച ശേഷം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൊതു സ്ഥാനാർഥിയെ കണ്ടെത്താൻ ഇതുവരെ കഴിയാത്ത സാഹചര്യത്തിൽ മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപെടുത്താൻ ആലോചനയുണ്ടായിരുന്നു. മണിപ്പുരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയും ബിജെപി […]
Read more

ബിജെപിക്കുള്ളിൽ തർക്കം; പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി, രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയേറി

ദില്ലി: ബീരേൻ സിങ്ങിന്റെ രാജിക്ക് തൊട്ടുപിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയേറുന്നു. ബിജെപി എംഎൽഎമാർക്കിടയിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ സമവായം എത്താനായില്ലെങ്കിൽ പാർലമെന്റ് സമ്മേളനത്തിന് ശേഷം രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കും. അതേസമയം എംഎൽഎമാരെ കേന്ദ്രനേതൃത്വം ദില്ലിക്ക് വിളിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ബീരേന്റെ രാജി കൊണ്ട് പ്രശ്നങ്ങൾ തീർന്നിട്ടിലെന്നും പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കുക്കി സംഘടന പ്രതികരിച്ചു. ബിജെപി എംഎൽഎമാരുടെ യോഗം ഇന്നലെ ചേർന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് സമവായമായില്ല. എംഎൽഎമാരുടെ […]
Read more

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചുഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ സഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെയാണ് ബിരേൻ സിങ് രാജിവെച്ചത്. ഇന്ന് രാവിലെ ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. വൈകുന്നേരം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. മന്ത്രിസഭാംഗങ്ങളും ബിരേനൊപ്പം രാജ്ഭവനിലെത്തിയിരുന്നു.
Read more
Advertisement
WhiteswanTV Footer