Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം ; ഗ്രാമമുഖ്യനെ കൊലപ്പെടുത്തി കുക്കി സംഘടന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷത്തെ തുടര്‍ന്ന് കൊലപാതകം. തെക്കന്‍ ജില്ലയായ ചുരാചന്ദ്പൂരിലാണ് കുക്കി ഭീകരവാദികള്‍ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയത്.

ഗ്രാമമുഖ്യനായ ഹാവോകിപ് (50) ആണ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തില്‍ നിരവധി ചതവുകളും മുറിവുകളുമുണ്ട്. അക്രമികള്‍ വടികളും മൂര്‍ച്ചയുള്ള വസ്തുക്കളും ഉപയോഗിച്ചാണ് ഹാവോകിപിനെ ആക്രമിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

യുണൈറ്റഡ് കുക്കി നാഷനല്‍ ആര്‍മി (UKNK)യിലെ ഭീകരവാദികളാണ് ആക്രമണത്തിന് പിന്നില്‍.

സംഭവത്തില്‍ മണിപ്പുര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്താണ് കൊലപാതകത്തിലേക്ക് നയിക്കാന്‍ കാരണമായ പ്രകോപനമെന്ന് വ്യക്തമല്ല.

ഹെങ്ലെപ്പ് ഉപവിഭാഗത്തിലെ ടി ഖൊനോംഫായ് ഗ്രാമത്തിന്റെ തലവനായിരുന്നു മരിച്ച ഹാവോകിപ്.

1967ല്‍ പരമ്പരാഗത ഗോത്ര ഭരണ സമ്പ്രദായം നിര്‍ത്തലാക്കാന്‍ സംസ്ഥാന നിയമം പാസാക്കിയെങ്കിലും മണിപ്പുരിലെ ചിലയിടങ്ങളില്‍ ഇപ്പോഴും പാരമ്പര്യ മേധാവിത്വ ഗ്രാമഭരണ സമ്പ്രദായമാണ് പിന്തുടരുന്നത്. ഇത്തരത്തിലുള്ള ഒരു ഗ്രാമഭരണ സംവിധാനത്തിന്റെ നേതാവാണ് മരിച്ച ഹാവോകിപ്

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix