Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വർണവില കൂടി; പവന് 560 രൂപ വർധിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയിലെത്തി. ​ഗ്രാമിന് 70 രൂപ കൂടി 11,145 രൂപയായി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 1800 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് സ്വർണ്ണവില വർധിക്കാൻ കാരണം.

കേരളത്തിൽ സ്വർണത്തിന് ഒരാഴ്ചയ്ക്കിടെ 7000 രൂപ കുറഞ്ഞിരുന്നു. ഈ മാസം സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. ഒക്ടോബർ 21ന് സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരുന്നത്. 97,360 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer