മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം ; ഗ്രാമമുഖ്യനെ കൊലപ്പെടുത്തി കുക്കി സംഘടന
ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷത്തെ തുടര്‍ന്ന് കൊലപാതകം. തെക്കന്‍ ജില്ലയായ ചുരാചന്ദ്പൂരിലാണ് കുക്കി ഭീകരവാദികള്‍ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയത്. ഗ്രാമമുഖ്യനായ ഹാവോകിപ് (50) ആണ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തില്‍ നിരവധി ചതവുകളും മുറിവുകളുമുണ്ട്. അക്രമികള്‍ വടികളും മൂര്‍ച്ചയുള്ള വസ്തുക്കളും ഉപയോഗിച്ചാണ് ഹാവോകിപിനെ ആക്രമിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. യുണൈറ്റഡ് കുക്കി നാഷനല്‍ ആര്‍മി (UKNK)യിലെ ഭീകരവാദികളാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ മണിപ്പുര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്താണ് കൊലപാതകത്തിലേക്ക് നയിക്കാന്‍ കാരണമായ പ്രകോപനമെന്ന് വ്യക്തമല്ല. ഹെങ്ലെപ്പ് […]
Read more

