Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആര്‍സിസിയിലെ ചികിത്സാ പിഴവ് സ്ഥിരീകരിച്ച് റിപ്പോർട്ട്; കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ലുക്കീമിയ കാരണമല്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലുള്ള ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ കൈയിലുണ്ടായ ഗുരുതര അണുബാധയിൽ ചികിത്സാ പിഴവ് സ്ഥിരീകരിച്ചതായി പാത്തോളജി ലാബ് റിപ്പോർട്ട്. കുഞ്ഞിന് ലുക്കീമിയ ബാധിച്ചതുകൊണ്ടല്ല കൈയിലെ അണുബാധയുണ്ടായതെന്നും കയ്യിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചതിന് ചികിത്സാ പിഴവ് കാരണമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കൊല്ലം സ്വദേശികളായ വിഷ്ണു-വീണ ദമ്പതികളുടെ മകൻ വിധാനാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. കീമോതെറാപ്പിയുടെ ഭാഗമായി കൈയിൽ ക്യാനുല സ്ഥാപിച്ചതിലെ പിഴവാണ് അണുബാധയ്ക്ക് കാരണമായതെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. ക്യാനുല സ്ഥാപിച്ചതിനെ തുടർന്ന് കൈയിൽ നീരും വീക്കവും ഉണ്ടാകുകയും രക്തക്കുഴലുകളെ ബാധിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

ഈ മാസം 19നാണ് കുഞ്ഞിന്റെ കൈയിൽ ക്യാനുല സ്ഥാപിച്ചത്. തൊട്ടടുത്ത ദിവസം മുതൽ കൈയിൽ അണുബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്ന് അമ്മ ആരോപിക്കുന്നു. കൈയിലെ നീരും വീക്കവും നഴ്‌സുമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും ഓരോ ദിവസം കഴിയുന്തോറും കുഞ്ഞിന്റെ ആരോഗ്യനില മോശമായെന്നും കുടുംബം പറയുന്നു.

ക്യാനുല സ്ഥാപിച്ച അതേ കൈയിൽ ബിപി മെഷീൻ ഉപയോഗിച്ച് പരിശോധന നടത്തിയതും പ്രശ്നം രൂക്ഷമാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. അണുബാധ വർധിച്ചതോടെ 29ന് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവന്നു. തുടർന്ന് കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി.

ക്യാനുല സ്ഥാപിച്ചതിനെ തുടർന്നുണ്ടായ സമ്മർദം രക്തക്കുഴലുകൾക്ക് തകരാറുണ്ടാക്കുകയും രക്തയോട്ടത്തെ ബാധിക്കുകയും ചെയ്തതാണ് അണുബാധയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷവും കുഞ്ഞ് വെന്റിലേറ്ററിൽ തുടരുകയാണ്.

പാത്തോളജി ലാബ് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ആർസിസി ഡയറക്ടറെ നേരിൽ കണ്ട് ഔദ്യോഗികമായി പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. ചികിത്സയ്ക്കിടെയുണ്ടായ പിഴവിൽ വിശദമായ അന്വേഷണം വേണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix