മണിപ്പൂരിൽ ക്രൈസ്തവ വൈദികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
ഗുവാഹത്തി: മണിപ്പൂരിൽ ക്രൈസ്തവ വൈദികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചുരാചന്ദ്പൂരിൽ നിന്ന് കാങ്‌പോക്‌പിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കാങ്‌പോക്പിയിലേക്ക് ഇന്റർ-അസോസിയേഷൻ സഭാ യോഗത്തിൽ പങ്കെടുക്കാൻ പോയ മുതിർന്ന വൈദികരുടെ സംഘത്തിലെ അംഗങ്ങളായ റെ. വി. സിറ്റ്‌ലൗ, റെ. കൈഗൗലെൻ, പാസ്റ്റർ പൗഗൗലെൻ എന്നിവരാണ് കൊല്ലപ്പെട്ടത്. മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ ബുധനാഴ്ച രാവിലെയുണ്ടായ സായുധ ആക്രമണത്തിൽ മൂന്ന് കുക്കി പള്ളി നേതാക്കൾ […]
Read more