Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

പളനിസ്വാമി ഉൾപ്പെടെ 22 എംഎൽഎമാരെ അയോഗ്യരാക്കാൻ വിമതനീക്കം

ചെന്നൈ:തമിഴ്‌നാട് നിയമസഭയിൽ വിജയ് സർക്കാർ നടത്തിയ വിശ്വാസവോട്ടെടുപ്പിന് പിന്നാലെ എഐഎഡിഎംകെയിൽ പിളർപ്പ് പൂർണ്ണമാകുന്നു. പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെതിരെ വോട്ട് ചെയ്തതിന് മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ഉൾപ്പെടെ 22 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് വിമത വിഭാഗം സ്പീക്കർ ജെ.സി.ഡി പ്രഭാകർക്ക് പരാതി നൽകി. സി.വി. ഷൺമുഖം നേതൃത്വം നൽകുന്ന വിഭാഗത്തിന്റെ വിപ്പായ സി. വിജയഭാസ്കറാണ് പരാതിയുമായി സ്പീക്കറെ സമീപിച്ചത്. തങ്ങൾക്ക് 25 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും അതിനാൽ തങ്ങളാണ് യഥാർത്ഥ നിയമസഭാ കക്ഷിയെന്നുമാണ് വിജയഭാസ്കർ അവകാശപ്പെടുന്നത്. […]
Read more

വി.ഡി സതീശന്റെ നേതൃത്വത്തിൽ കേരളത്തിന് സുവർണ്ണകാലം ഉണ്ടാകട്ടെ; പിന്തുണയുമായി എ.കെ ആന്റണി

തിരുവനന്തപുരം:മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിച്ച് വി.ഡി സതീശൻ. തന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നതിലും തിരഞ്ഞെടുക്കപ്പെടുന്നതിലും നിർണ്ണായക പങ്കുവഹിച്ച നേതാവിനോട് നന്ദി അറിയിക്കാനും അനുഗ്രഹം തേടാനുമാണ് സതീശൻ ആന്റണിയുടെ വീട്ടിലെത്തിയത്. സതീശന്റെ നേതൃത്വത്തിലുള്ള വരാനിരിക്കുന്ന അഞ്ച് വർഷം കേരളത്തിന്റെ സുവർണ്ണകാലമായി മാറട്ടെയെന്ന് എ.കെ ആന്റണി ആശംസിച്ചു. വികസനത്തിലും ജനക്ഷേമത്തിലും കേരളത്തെ ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി നയിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിയാലോചിച്ചെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ താൻ […]
Read more

ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ല; സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് അടൂർ പ്രകാശ്

തിരുവനന്തപുരം:വി.ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുണ്ടായ അസ്വസ്ഥതകൾ വിലപ്പോകില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ചെന്നിത്തലയുടേത് സ്വാഭാവികമായ പ്രതിഷേധം മാത്രമാണെന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. എഐസിസി തീരുമാനം യുഡിഎഫ് പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എല്ലാ കീഴ്വഴക്കങ്ങളും പാലിച്ചിട്ടുണ്ട്. ഇത്തരം പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ കെട്ടടങ്ങുമെന്നും നേതൃത്വം ചെന്നിത്തലയുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കാലതാമസം ഉണ്ടായെന്ന വിമർശനം തള്ളിയ […]
Read more

ഒടുവില്‍ പട നയിച്ചവൻ തന്നെ കേരളത്തെ നയിക്കും; മുഖ്യമന്ത്രിയായി വിഡി സതീശൻ

ഒടുവില്‍ കേരളത്തിന് മുഖ്യമന്ത്രിയുണ്ടായിരിക്കുന്നു, പ്രതിപക്ഷനേതാവായിരുന്ന വിഡി സതീശനാണ് കേരളത്തെ ഇനി നയിക്കുക. 11 ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അന്നുതൊട്ട് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ രൂക്ഷമായ തര്‍ക്കമാണ് ഉടലെടുത്തിരുന്നത്. ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം ഇത്രയേറെ വൈകിയത്. 102 സീറ്റുകളോടെ യു ഡി എഫ് […]
Read more

സതീശന്റെ തിരഞ്ഞെടുപ്പിൽ അതൃപ്തിയുമായി പഴകുളം മധു

തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത എഐസിസി തീരുമാനത്തിനെതിരെ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് പഴകുളം മധു എംഎൽഎ രംഗത്തെത്തി. എംഎൽഎമാരുടെ ഭൂരിപക്ഷ തീരുമാനത്തിന് വിരുദ്ധമായ ഒരു നിലപാട് ഹൈക്കമാൻഡിൽ നിന്ന് ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനത്തിൽ അമ്പരപ്പ് പ്രകടിപ്പിച്ച അദ്ദേഹം, ഏത് ഘടകമാണ് നേതൃത്വത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ലെന്നും കൂട്ടിച്ചേർത്തു. എംഎൽഎമാരുടെ പൊതുവികാരത്തിന് വിരുദ്ധമാണ് ഈ പ്രഖ്യാപനമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കഴിഞ്ഞ കുറച്ചു […]
Read more

കേരളത്തെ വി.ഡി സതീശൻ നയിക്കും; നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കാലമെന്ന് സാദിഖലി തങ്ങൾ

മലപ്പുറം:വി.ഡി സതീശനെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തി. കേരളത്തിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള കാലമാണ് വരാനിരിക്കുന്നതെന്നും, ജനങ്ങൾ ആഗ്രഹിച്ച വ്യക്തിയെത്തന്നെയാണ് നേതൃസ്ഥാനത്ത് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വി.ഡി സതീശൻ കേരളത്തെ നല്ല നാളെകളിലേക്ക് നയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച തങ്ങൾ, കഴിഞ്ഞ പത്ത് വർഷമായി കേവലമൊരു പരസ്യവാചകം മാത്രമായി മാറിയ ‘നമ്പർ വൺ കേരളം’ എന്ന പദവി ഇനി യാഥാർത്ഥ്യമാക്കണമെന്നും […]
Read more

വി.ഡി. സതീശന് ആശംസകളുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായ വി.ഡി.സതീശന് ആശംസകളുമായി രാഹുൽ മാങ്കൂട്ടത്തിൽ. ജനഹിതം മുൻനിർത്തി, ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പിൽ കഴിഞ്ഞ പത്ത് വർഷമായി പ്രതിപക്ഷം നടത്തിയ ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങളും പ്രവർത്തകരുടെ സമർപ്പണവും എടുത്തുപറയുന്നു. ജനവിരുദ്ധ ഭരണത്തിനെതിരെ തെരുവുകളിൽ സമരം ചെയ്തവരും മർദനങ്ങളും അറസ്റ്റുകളും നേരിട്ട സാധാരണക്കാരും, ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജനാധിപത്യത്തിനായി പ്രവർത്തിച്ച പ്രവർത്തകരുമാണ് ഈ വിജയത്തിന് […]
Read more

ഷാഫി പറമ്പിലിനും മാത്യു കുഴൽനാടനുമെതിരെ സൈബർ ആക്രമണം

കോഴിക്കോട്: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ നിയമിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ട ഷാഫി പറമ്പിൽ എം.പി പ്രസംഗിച്ചതിനും മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കും എതിരെ യുഡിഎഫ് പ്രവർത്തകരുടെ കടുത്ത സൈബർ ആക്രമണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിലപാട് ഇരുവരും സ്വീകരിച്ചുവെന്നാരോപിച്ചാണ് കോൺഗ്രസ് അനുഭാവികളും പ്രവർത്തകരും രംഗത്തെത്തിയിരിക്കുന്നത്. ‘കേരളത്തിന്റെ, കോൺഗ്രസ്സിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ’ എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘കേരളത്തിന് ഇനി പുതിയ മുഖം, പുതിയ ശൈലി, പ്രിയപ്പെട്ട […]
Read more

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം മുസ്ലീം ലീഗിന്റെ ആദ്യ പ്രതികരണം

മലപ്പുറം: കേരള മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുസ്ലിം ലീഗ് നേതൃത്വം. വി ഡി സതീശന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും കേരള ജനതയുടെ വിധിയെ മാനിച്ചാണ് ലീഗും തീരുമാനം അംഗീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ നിലപാട് അറിയാനായി ഇന്നും മല്ലികാർജുൻ ഖർഗെ ബന്ധപ്പെട്ടിരുന്നുവെന്നും പാർട്ടിയുടെ അഭിപ്രായം വ്യക്തമായി അറിയിച്ചതായും ലീഗ് നേതൃത്വം വ്യക്തമാക്കി. ലീഗിന്റെ മന്ത്രിമാരുടെ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നും അവർ […]
Read more

ഹൈക്കമാൻഡ് പ്രഖ്യാപനത്തിൽ പൂർണ്ണ സന്തോഷമെന്ന് കെ.സി. വേണുഗോപാൽ

​ഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഹൈക്കമാൻഡ് നിർണ്ണായകമായ ഈ തീരുമാനം അറിയിച്ചത്. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തിലേക്ക് തിരിച്ചെത്തുന്ന യു.ഡി.എഫിനെ ഇനി വി.ഡി. സതീശൻ നയിക്കും. പ്രഖ്യാപനം വന്നതിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ രംഗത്തെത്തി. ഹൈക്കമാൻഡ് തീരുമാനത്തിൽ താൻ പൂർണ്ണ സന്തോഷവാനാണെന്നും പാർട്ടിയുടെ ഐക്യമാണ് പ്രധാനമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന പ്രമുഖ നേതാക്കളിലൊരാളായ വേണുഗോപാലിന്റെ […]
Read more
Advertisement
WhiteswanTV Footer