Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പളനിസ്വാമി ഉൾപ്പെടെ 22 എംഎൽഎമാരെ അയോഗ്യരാക്കാൻ വിമതനീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ:തമിഴ്‌നാട് നിയമസഭയിൽ വിജയ് സർക്കാർ നടത്തിയ വിശ്വാസവോട്ടെടുപ്പിന് പിന്നാലെ എഐഎഡിഎംകെയിൽ പിളർപ്പ് പൂർണ്ണമാകുന്നു. പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെതിരെ വോട്ട് ചെയ്തതിന് മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ഉൾപ്പെടെ 22 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് വിമത വിഭാഗം സ്പീക്കർ ജെ.സി.ഡി പ്രഭാകർക്ക് പരാതി നൽകി. സി.വി. ഷൺമുഖം നേതൃത്വം നൽകുന്ന വിഭാഗത്തിന്റെ വിപ്പായ സി. വിജയഭാസ്കറാണ് പരാതിയുമായി സ്പീക്കറെ സമീപിച്ചത്. തങ്ങൾക്ക് 25 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും അതിനാൽ തങ്ങളാണ് യഥാർത്ഥ നിയമസഭാ കക്ഷിയെന്നുമാണ് വിജയഭാസ്കർ അവകാശപ്പെടുന്നത്. ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ എല്ലാ 47 എംഎൽഎമാർക്കും താൻ നിർദ്ദേശം നൽകിയിരുന്നുവെന്നും പളനിസ്വാമിയും മറ്റ് 21 എംഎൽഎമാരും ഇത് ലംഘിച്ചതിനാൽ അവർക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം.

സി.വി. ഷൺമുഖം, എസ്.പി വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള 25 എംഎൽഎമാർ വിജയ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തതോടെ ടിവികെയുടെ അംഗബലം 144 ആയി ഉയർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടി നേതാക്കളെ പുറത്താക്കുന്ന രീതി പളനിസ്വാമി അവസാനിപ്പിക്കണമെന്നും ഉടൻ ജനറൽ കൗൺസിൽ വിളിക്കണമെന്നും മുതിർന്ന നേതാവ് നഥം വിശ്വനാഥൻ ആവശ്യപ്പെട്ടു. എഐഎഡിഎംകെയുടെ ഔദ്യോഗിക പദവികൾക്കായി ഇരുവിഭാഗങ്ങളും അവകാശവാദം ഉന്നയിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയമായ നീക്കങ്ങളാണ് തുടരുന്നത്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Advertisement
WhiteswanTV Footer