Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീടിന്റെ പിന്‍ഭാഗത്ത് കൂടി പുറത്തേക്ക് പോയി ചെന്നിത്തല; അദ്ദേഹം ആ വഴിയിലൂടേയും പോകാറുണ്ടെന്ന് ചാമക്കാല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ പ്രധാന നേതാവാണ് രമേശ് ചെന്നിത്തല. എഐസിസി പ്രഖ്യാപനം നടക്കുന്ന സമയത്ത് തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിലായിരുന്നു ചെന്നിത്തല. പ്രഖ്യാപനം വന്നതിന് പിന്നാലെ സ്ഥലം വിടുകയായിരുന്നു. ഗുരുവായൂരിലേക്കാണ് പോയതെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്.

വീട്ടില്‍ കാത്തുനില്‍ക്കുകായയിരുന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെ വീടിന്റെ പിന്‍ഭാഗത്ത് കൂടിയായിരുന്നു അദ്ദേഹം പോയത്. ആ സമയം വീട്ടിലുണ്ടായിരുന്ന നിയുക്ത എംഎല്‍എ ജ്യോതികുമാര്‍ ചാമക്കാലയാണ് പുറത്തേക്ക് വന്നത് ചെന്നിത്തല പുറത്ത് പോയെന്ന് അറിയിച്ചത്. വീടിന്റെ പിന്‍ഭാഗത്ത് കൂടിയാണോ പുറത്ത് പോയതെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ‘അദ്ദേഹം ആ വഴിയും ഉപയോഗിക്കാറുണ്ട്, അദ്ദേഹത്തിന്റെ വീടല്ലേ ഇത്’ എന്നായിരുന്നു ചാമക്കാലയുടെ മറുപടി.

തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ ചെന്നിത്തല പങ്കെടുക്കില്ല എന്ന് ഉറപ്പായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix