എല്ലാം പറഞ്ഞു കഴിഞ്ഞു; സുധാകരനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാതെ വിഡി സതീശന്‍
തിരുവനന്തപുരം: കെ സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സുധാകരന്റെ കാര്യത്തില്‍ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഉടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കും. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. മുസ്ലിം ലീഗുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അവര്‍ ഒരു സീറ്റും കൂടുതല്‍ ചോദിച്ചിട്ടില്ലയെന്നും സീറ്റ് വെച്ച് മാറുന്നതെല്ലാം ഫൈനല്‍ ഘട്ടത്തിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
Read more