ന്യൂ ഡല്‍ഹി: പത്ത് ദിവസത്തോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും ആകാംഷകള്‍ക്കും ഒടുവില്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. വിഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ വെച്ചാണ് പ്രഖ്യാപനം ഉണ്ടായത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, ജയ്റാം രമേശ് എത്തിവര്‍ മാധ്യമങ്ങളെ കണ്ട് തീരുമാനം അറിയിക്കുകയായിരുന്നു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പം നില്‍ക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു.






