പാലക്കാട്: തനിക്ക് കരുതലും കൈത്താങ്ങുമായി നിന്ന വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ച് വിനോദിനിയും കുടുംബവും. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് കൃത്രിമ കൈ വെച്ചുപിടിപ്പിക്കാൻ സാമ്പത്തിക സഹായം നൽകിയത് വി.ഡി സതീശനായിരുന്നു.
വി.ഡി സതീശന്റെ നേതൃത്വത്തിൽ തനിക്കായി പുതിയ വീട് ഒരുങ്ങുന്ന പല്ലാവൂർ ജങ്ഷനിൽ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകർക്കുമൊപ്പമാണ് വിനോദിനി സന്തോഷം പങ്കിട്ടത്. മധുരം വിതരണം ചെയ്തും ആഹ്ലാദം പ്രകടിപ്പിച്ചും തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട വ്യക്തിയുടെ ഉന്നത പദവി വിനോദിനിയും കുടുംബവും ആഘോഷമാക്കി.





