പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തി
പാലക്കാട്: പട്ടാമ്പി കൊപ്പം എറയൂർ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയെന്ന പരാതിയിൽ ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവർക്കെതിരെയാണ് കൊപ്പം പൊലീസ് കേസെടുത്തത്. സെപ്റ്റംബർ മൂന്നിനാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ കറുത്ത തുണികൊണ്ട് മറച്ച ശേഷമാണ് പ്രതികൾ ഇരുമ്പ് ഗ്രിൽ മുറിച്ച് കടത്തിയതെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഏകദേശം 30 […]
Read more