Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: palakkad

പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: മണ്ണാർക്കാട് ചേറുകുളത്ത് പിതൃസഹോദരിയെ 42കാരൻ വെട്ടിക്കൊലപ്പെടുത്തി. ചേറുകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി ചേറുകുളം സ്വദേശി ശശി മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാധവിയുടെ കഴുത്തിന് വെട്ടേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാധവിയുടെ മൃതദേഹം നിലവിൽ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ […]
Read more

പോത്തുണ്ടി ഇരട്ട കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. പോത്തുണ്ടി ബോയൻ നഗർ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറയുന്നത്. ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നേരത്തെ ജൂലൈ 6-ന് നിശ്ചയിച്ചിരുന്ന വിധിപ്രഖ്യാപനം മാറ്റിവെച്ചിരുന്നു. 2025 ജനുവരി 27-നാണ് പോത്തുണ്ടിയിൽ ഇരട്ടക്കൊല നടന്നത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥകൾ ലംഘിച്ച് നാട്ടിലെത്തി, കൈവശമുണ്ടായിരുന്ന വാൾ ഉപയോഗിച്ച് സുധാകരനെ ആക്രമിക്കുകയായിരുന്നു. ഇത് […]
Read more

ഷൊർണൂരിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

പാലക്കാട്: ഷൊർണൂർ വാടാനംകുറിശ്ശിയിൽ വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പൊയിലൂർ സ്വദേശിനിയായ ജയയുടെ വീടിന്റെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. അജ്ഞാതനായ ഒരാൾ വീട്ടുമുറ്റത്തെത്തി സ്വയം തീകൊളുത്തി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരിച്ചത് ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ അര്‍ദ്ധരാത്രിയാകാം സംഭവമെന്നാണ് നിഗമനം. ഇന്ന് പുലർച്ചെയാണ് വീടിന് സമീപത്തെ തെങ്ങിൻ ചുവട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മഴ പെയ്തതിനാൽ മൃതദേഹം പൂർണമായും കത്തിയിരുന്നില്ല. വിവരമറിഞ്ഞ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള […]
Read more

ഓപ്പറേഷന്‍ തൂഫാനിടെ പൊലീസിനെ ആക്രമിച്ച സംഭവം; മുഖ്യപ്രതി ലീവിനെത്തിയ സൈനികന്‍

പാലക്കാട്: ഓപ്പറേഷൻ തൂഫാനിനിടെ പൊലീസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികനെന്ന് പൊലീസ്. മണ്ണാർക്കാട് സ്വദേശി ജിനേഷാണ് കേസിലെ മുഖ്യപ്രതി. റാഞ്ചിയിൽ നിന്നുള്ള അവധിക്ക് നാട്ടിലെത്തിയ ജിനേഷ് സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. ധോണിയിൽ വച്ച് പൊലീസ് പരിശോധനയ്ക്കിടെ നടന്ന ആക്രമണത്തിലാണ് വനിതാ എസ്‌ഐ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റത്. ലഹരി കടത്ത് തടയുന്നതിന്റെ ഭാഗമായി വാഹന പരിശോധന നടത്തുന്നതിനിടെ, കാറിൽ എത്തിയ സംഘം ചോദ്യം ചെയ്യലിനിടെയാണ് പൊലീസിനെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. വാഹനം കൈകാണിച്ച് […]
Read more

ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ കേസ്

പാലക്കാട്: പാലക്കാട് നഗരത്തിലെ സർക്കാർ യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തിൽ പ്രധാനാധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർത്ഥിയെ ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി പ്രധാനാധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. വിദ്യാർത്ഥിയുടെ മുൻകാല മൊഴിയനുസരിച്ച്, അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്തും അധ്യാപകനിൽ നിന്ന് സമാനമായ മോശം പെരുമാറ്റം ഉണ്ടായിരുന്നതായി പറയുന്നു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരം കേസ് […]
Read more

ആരോഗ്യമന്ത്രിയെ തിരുത്തി; പാലക്കാട് DMO ഡോ.ടി വി റോഷിന് സ്ഥലംമാറ്റം

പാലക്കാട്: പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.വി. റോഷിനെ സ്ഥലംമാറ്റി. വയനാട് കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടായാണ് പുതിയ നിയമനം. പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന ഡിഎംഒ തള്ളിയതിനെ തുടർന്നുണ്ടായ വിവാദത്തിന് പിന്നാലെയാണ് നടപടി. പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവന ഡിഎംഒ നേരത്തെ നിഷേധിച്ചിരുന്നു. ഇതോടെ ആരോഗ്യവകുപ്പ് പിന്നീട് പ്രസ്താവന തിരുത്തുകയും ചെയ്തിരുന്നു. വിവാദം നിലനിൽക്കുന്നതിനിടെയാണ് ഡിഎംഒയുടെ സ്ഥലംമാറ്റം പ്രഖ്യാപിച്ചത്. ഇത് പ്രതികാര നടപടിയാണെന്ന ആക്ഷേപത്തിനും […]
Read more

പിഎം ശ്രീ; ”അറബിക്കടലിൽ വലവീശുകയാണ്, ഇതുവരെ ഒന്നും കുടുങ്ങിയില്ല”; പരിഹസിച്ച് എ കെ ബാലൻ

പാലക്കാട്: പിഎം ശ്രീ പദ്ധതിയെക്കുറിച്ചുള്ള യുഡിഎഫ് നിലപാടിനെ പരിഹസിച്ച് സിപിഐഎം നേതാവ് എ.കെ. ബാലൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് കെ.എം. ഷാജി പറഞ്ഞതിനെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. “അറബിക്കടലിൽ വലവീശി എറിഞ്ഞിട്ടും ഒരു തുമ്പും കിട്ടിയിട്ടില്ല” എന്നായിരുന്നു എ.കെ. ബാലന്റെ പരിഹാസം. പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് ബാധ്യതയില്ലെന്നും, പദ്ധതി എൽഡിഎഫ് സർക്കാർ നേരത്തെ തന്നെ മരവിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ധാരണാപത്രത്തിൽ ഒപ്പിട്ടത് അന്തിമ തീരുമാനമല്ലെന്നും, ഘടകകക്ഷിയായ സിപിഐ ഉയർത്തിയ […]
Read more

ചെർപ്പുളശ്ശേരിയിൽ ​സർക്കാർ സ്‌കൂളിൻ്റെ ചുറ്റുമതിൽ തകർന്നു വീണു

പാലക്കാട്: ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ വീണ്ടും തകർന്നു വീണു. ആറു മാസം മുമ്പ് പുതുക്കി നിർമ്മിച്ച മതിലാണ് വീണ്ടും ഇടിഞ്ഞുവീണത്. പണി പൂർത്തിയായതിന് ശേഷം മൂന്നാം തവണയാണ് മതിൽ തകരുന്നത്. ചെർപ്പുളശ്ശേരി നഗരസഭ 6.5 ലക്ഷം രൂപ ചെലവഴിച്ചാണ് മതിൽ പുതുക്കി പണിതത്. കഴിഞ്ഞ മഴക്കാലത്തും ഇതേ മതിലിന്റെ ഭാഗം തകർന്നിരുന്നു. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുകളിലെ റോഡിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കാത്തതും […]
Read more

നെല്ലിയാമ്പതി മരപ്പാലത്തില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: നെല്ലിയാമ്പതിയിലെ വിനോദസഞ്ചാര കേന്ദ്രമായ മരപ്പാലത്തില്‍ നിന്ന് കാൽ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. കൊല്ലങ്കോട് പയ്യലൂർ സ്വദേശിയായ സിജിൻ (42 ) ആണ് മരിച്ചത്. നെല്ലിയാമ്പതി സന്ദർശിക്കുന്നതിനിടെയാണ് അപകടം നടന്നത്. മരപ്പാലത്തിന് സമീപം നിൽക്കുന്നതിനിടെയാണ് സിജിൻ കാൽ വഴുതി താഴേക്ക് വീണത്. സംഭവത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സിജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Read more

സ്ത്രീകളുടെ സൗജന്യയാത്ര; പ്രക്ഷോഭത്തിന് തയ്യാറെടുത്ത് സ്വകാര്യ ബസ് ഉടമകള്‍

പാലക്കാട്: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രതിഷേധത്തിനൊരുങ്ങുന്നു. പദ്ധതി സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് ബസ് ഉടമകൾ ആരോപിച്ചു. തെക്കൻ ജില്ലകളിൽ സ്വകാര്യ ബസ് സർവീസുകൾക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും മേഖലയിലെ തൊഴിലാളികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും പറഞ്ഞു. സർക്കാർ തീരുമാനം തുടരുകയാണെങ്കിൽ ഏകദേശം ഒരു ലക്ഷം തൊഴിലാളികളെ ബാധിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ നേതാവ് ടി. ഗോപിനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു. നാളെ തൃശൂരിൽ അടിയന്തരമായി സംസ്ഥാനതല […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix