പാലക്കാട്: ഷൊർണൂർ വാടാനംകുറിശ്ശിയിൽ വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പൊയിലൂർ സ്വദേശിനിയായ ജയയുടെ വീടിന്റെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്.
അജ്ഞാതനായ ഒരാൾ വീട്ടുമുറ്റത്തെത്തി സ്വയം തീകൊളുത്തി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരിച്ചത് ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇന്നലെ അര്‍ദ്ധരാത്രിയാകാം സംഭവമെന്നാണ് നിഗമനം. ഇന്ന് പുലർച്ചെയാണ് വീടിന് സമീപത്തെ തെങ്ങിൻ ചുവട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മഴ പെയ്തതിനാൽ മൃതദേഹം പൂർണമായും കത്തിയിരുന്നില്ല.
വിവരമറിഞ്ഞ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയുന്നതിനും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


