Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Shoranur

ഷൊർണൂരിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

പാലക്കാട്: ഷൊർണൂർ വാടാനംകുറിശ്ശിയിൽ വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പൊയിലൂർ സ്വദേശിനിയായ ജയയുടെ വീടിന്റെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. അജ്ഞാതനായ ഒരാൾ വീട്ടുമുറ്റത്തെത്തി സ്വയം തീകൊളുത്തി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരിച്ചത് ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ അര്‍ദ്ധരാത്രിയാകാം സംഭവമെന്നാണ് നിഗമനം. ഇന്ന് പുലർച്ചെയാണ് വീടിന് സമീപത്തെ തെങ്ങിൻ ചുവട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മഴ പെയ്തതിനാൽ മൃതദേഹം പൂർണമായും കത്തിയിരുന്നില്ല. വിവരമറിഞ്ഞ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള […]
Read more

ഷൊർണൂരിൽ വീടിന്റെ മതിൽ ഇടിഞ്ഞുതാഴ്ന്നു, വീടിനും വിള്ളൽ

ഷൊർണൂർ: പാലക്കാട് ഷൊർണൂരിൽ വീടിന്റെ മതിൽ ഇടിഞ്ഞുതാഴ്ന്നു വീടിന് വിളളൽ. ചുടുവാലത്തൂ൪ സ്വദേശി ജാനകിയുടെ നാലു സെൻ്റ് ഭൂമിയിലെ  വീടിൻ്റെ മതിലാണ് ഇടിഞ്ഞത്. വീടിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നും മണ്ണെടുക്കുന്നതാണ് മതിലിടിയാൻ കാരണമെന്നാണ് പരാതി. അപകട ഭീഷണി കണക്കിലെടുത്ത് ജാനകിയെയും മകളെയും മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിച്ചു. നിരവധി തവണ റവന്യൂ അധികൃതരെ സമീപിച്ചിട്ടും നടപടിയായില്ലെന്നാണ് ജാനകി പറയുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix