Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യാത്രകൾക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് VD സതീശൻ; പൈലറ്റും എസ്കോട്ടും മാത്രം മതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തന്റെ യാത്രകൾക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് നിയുക്ത മുഖ്യമന്ത്രിയായ വി.ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ യാത്രകൾ മൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നതാണ് അദ്ദേഹത്തിന്റെ കർശന നിലപാട്.

അതിനാൽ ഇനി മുതൽ തന്റെ യാത്രകൾക്ക് പൈലറ്റ് വാഹനത്തിന്റെ അകമ്പടി മാത്രമാകുമെന്ന് സതീശൻ അറിയിച്ചിരുന്നു. സാധാരണ രീതിയിൽ ജനങ്ങളോടൊപ്പം യാത്ര ചെയ്യുന്നതുപോലെയായിരിക്കണം മുഖ്യമന്ത്രിയുടെ സഞ്ചാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ, സുരക്ഷാ വിഭാഗം ഈ നിർദേശത്തിൽ മാറ്റം ആവശ്യപ്പെട്ടു. സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ പൂർണമായി പൈലറ്റ് വാഹനത്തിൽ മാത്രം ഒതുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. അതിനാൽ എസ്‌കോർട്ട് വാഹനവും തുടർന്നും മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടിയായി ഉണ്ടാകുമെന്ന് വ്യക്തമാക്കപ്പെട്ടു.

മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന ആദ്യ യാത്രകളിൽ തന്നെ ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. ഇതുമൂലം ചില സ്ഥലങ്ങളിൽ ഗതാഗത തടസ്സവും ജനങ്ങൾക്ക് ബുദ്ധിമുട്ടും ഉണ്ടായതിനെ തുടർന്നാണ് സുരക്ഷാ ക്രമീകരണങ്ങൾ ലളിതമാക്കണമെന്ന നിർദേശം ഉയർന്നത്.

Recent News

Advertisement
WhiteswanTV Footer