Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

മന്ത്രി കെ.എം ഷാജിക്കെതിരായ അധിക്ഷേപ പരാമർശം; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

കാസര്‍കോട്: മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സാപ് ഗ്രൂപ്പിൽ അധിക്ഷേപപരമായ സന്ദേശം പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി നീക്കം. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെതിരെയാണ് അന്വേഷണം ആരംഭിച്ചത്. കാസർകോട് ജില്ലയിലെ ‘പൊലീസ് ഫ്രണ്ട്സ്’ എന്ന വാട്‌സാപ് ഗ്രൂപ്പിലാണ് കെ.എം. ഷാജിയെ വർഗീയവാദിയെന്ന് വിശേഷിപ്പിക്കുന്ന സന്ദേശം പങ്കുവെച്ചത്. പിണറായി വിജയന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ ഷാജിക്ക് കഴിയില്ലെന്ന തരത്തിലുള്ള പരാമർശങ്ങളും സന്ദേശത്തിലുണ്ടായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതും വിവിധ നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചതുമെല്ലാം പരാമർശിച്ച ശേഷമാണ് […]
Read more

കെ.എ. തുളസിയുടെ സത്യപ്രതിജ്ഞകണ്ട് ആനന്ദക്കണ്ണീരുമായി അമ്മിണിയമ്മ

തൃശൂർ: സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആവേശത്തിനിടയിലും സൗത്ത് കൊണ്ടാഴിയിലെ കെ.എ. തുളസിയുടെ വീട്ടിൽ അത്രയധികം ആഘോഷമൊന്നുമുണ്ടായിരുന്നില്ല. മകളുടെ സത്യപ്രതിജ്ഞ ഒറ്റയ്ക്ക് വീട്ടിലെ ടെലിവിഷനിൽ കാണുമ്പോൾ 75 വയസുകാരി അമ്മ അമ്മിണിയുടെ കണ്ണുകൾ നിറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് പോകുന്നതിന് മുമ്പ് മരുമകൻ പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠനോടൊപ്പം കെ.എ. തുളസി വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങിയിരുന്നു. കൂടെ പോകാൻ ക്ഷണിച്ചിരുന്നെങ്കിലും ശാരീരിക അവശത കാരണം അമ്മിണി യാത്ര ഒഴിവാക്കുകയായിരുന്നു. തുളസിയുടെ അനുജത്തി പ്രസീദയും കുടുംബവും ചടങ്ങ് കാണാൻ തിരുവനന്തപുരത്തേക്ക് […]
Read more

സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടമായ നോർത്ത് ഗേറ്റ് 10 വർഷത്തിനുശേഷം വീണ്ടും തുറന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടമായ നോർത്ത് ഗേറ്റ് 10 വർഷത്തിനുശേഷം വീണ്ടും തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കം ചെയ്ത് ഒരു വശത്തേക്ക് മാറ്റിയാണ് കവാടം തുറന്നത്. “സമര കവാടം” എന്നറിയപ്പെടുന്ന ഈ ഗേറ്റ്, ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അടച്ചിടപ്പെട്ടിരുന്നു. പിന്നീട് കുറച്ചുകാലം തുറന്നിരുന്നുവെങ്കിലും വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അടച്ച നിലയിലായിരുന്നു. ഇന്നലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ നടന്ന നീക്കത്തിലൂടെയാണ് […]
Read more

ജൂൺ 15 മുതൽ സൗജന്യ യാത്ര; ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള ബസുകളില്‍

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഓർഡിനറി മുതൽ ഫാസ്റ്റ് പാസഞ്ചർ വരെ ഉൾപ്പെടെയുള്ള ബസുകളിൽ സൗജന്യ യാത്ര നൽകുന്ന കാര്യമാണ് നിലവിൽ ആലോചനയിൽ ഉള്ളത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിശദമായ രൂപരേഖ തയ്യാറാക്കുമെന്ന് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. അതേസമയം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലും മലബാർ മേഖലയിലും സ്വകാര്യ ബസുകളാണ് കൂടുതലായി സർവീസ് നടത്തുന്നത്. കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര […]
Read more

എൽഡിഎഫ് വീണതോടെ ചരിത്രമായി വി.ഡി. സതീശൻ സർക്കാർ; രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മന്ത്രി ഇനി യുഡിഎഫിനൊപ്പം

കോഴിക്കോട്: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലും കേരള രാഷ്ട്രീയത്തിലും പുതിയൊരു അധ്യായം കുറിച്ചാണ് യുഡിഎഫ് നേതൃത്വത്തിലുള്ള വി.ഡി. സതീശൻ സർക്കാർ അധികാരത്തിലേറുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ദയനീയ തോൽവി സംഭവിച്ചതോടെ, 1977-ന് ശേഷം ആദ്യമായി ഇന്ത്യയിൽ ഒരു സംസ്ഥാനത്തും കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള (സിപിഎം/സിപിഐ) ഭരണമില്ലാതായിരിക്കുകയാണ്. പശ്ചിമ ബംഗാളും ത്രിപുരയും നേരത്തെ കൈവിട്ട ശേഷം കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാന തുരുത്തായിരുന്ന കേരളവും നഷ്ടപ്പെട്ടത് അഞ്ച് പതിറ്റാണ്ടുകാലത്തെ ചരിത്രത്തിനാണ് വിരാമമിട്ടത്. എന്നാൽ ഈ സവിശേഷ രാഷ്ട്രീയ പശ്ചാത്തലത്തിൽ, വി.ഡി. സതീശൻ […]
Read more

മന്ത്രി എം.ലിജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യു.പ്രതിഭ

ആലപ്പുഴ: മന്ത്രി എം.ലിജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കായംകുളം മുൻ എംഎൽഎ യു. പ്രതിഭ. ലിജുവിന്റെ വിജയം ശരിയായ രീതിയിലല്ല ഉണ്ടായതെന്നും സഹതാപ തരംഗവും അപവാദ പ്രചാരണവും ഉപയോഗിച്ചാണ് വിജയം നേടിയതെന്നും യു. പ്രതിഭ ആരോപിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മുൻ എംഎൽഎയുടെ പ്രതികരണം. ലിജു കരഞ്ഞ് വോട്ട് നേടിയെന്നാണ് യു. പ്രതിഭയുടെ ആരോപണം. താൻ കരഞ്ഞത് വോട്ടിനുവേണ്ടിയല്ലെന്നും അവർ പറഞ്ഞു. വീടുകൾ കയറി വ്യക്തിപരമായ അപവാദങ്ങൾ പ്രചരിപ്പിച്ചുവെന്നും മണ്ഡലത്തിൽ യു.ഡി.എഫ് വ്യാപകമായി പണമൊഴുക്കിയെന്നും യു. പ്രതിഭ ആരോപിച്ചു. വിജയവും […]
Read more

തിരഞ്ഞെടുപ്പ് തോൽവി നാണം കെട്ടതായിപ്പോയി;പി കെ ശ്രീമതി ടീച്ചർ

ന്യൂഡൽഹി:കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നാണംകെട്ട തോൽവിയാണെന്ന് തുറന്നുപറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും അതിനാൽ ഈ കനത്ത തോൽവിയിൽ ഏതെങ്കിലും ഒരു നേതാവിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും പി.കെ ശ്രീമതി വ്യക്തമാക്കി. വിജയമെന്ന പോലെ തന്നെ പരാജയത്തിലും കൂട്ടായ ഉത്തരവാദിത്തമാണുള്ളതെന്നും വരും ദിവസങ്ങളിൽ ഈ ലജ്ജാകരമായ തോൽവിയെക്കുറിച്ച് പാർട്ടി വിശദമായി പഠിക്കുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. രാഷ്ട്രീയപരമായ കനത്ത തിരിച്ചടിക്കിടയിലും സംസ്ഥാനത്ത് […]
Read more

സി.പി.എമ്മിന് നാണക്കേടായ തോൽവി; തുറന്നുപറഞ്ഞ് പികെ ശ്രീമതിയും കെകെ ശൈലജയും

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം നേരിട്ടത് നാണക്കേടും ലജ്ജാകരവുമായ തോൽവിയാണെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി പറഞ്ഞു. പ്രതീക്ഷിക്കാത്ത തിരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായതെന്നും പാർട്ടി വലിയ തിരിച്ചടി നേരിട്ടുവെന്നും അവർ പ്രതികരിച്ചു. തോൽവിയുടെ കാരണങ്ങൾ പാർട്ടി വിശദമായി പഠിക്കുകയും പരിശോധിക്കുകയും ചെയ്യുമെന്നും ശ്രീമതി ടീച്ചർ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും ഒരാളിൽ മാത്രം ചുമത്തുന്നത് ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു. മുൻ ആരോഗ്യമന്ത്രിയും സി.പി.എം നേതാവുമായ കെ.കെ. […]
Read more

പുതിയ അഡ്വക്കേറ്റ് ജനറലായി ജാജു ബാബു; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി

തിരുവനന്തപുരം: പുതിയ അഡ്വക്കേറ്റ് ജനറലിനെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെയും നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. ജാജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായും, അഡ്വ. ടി. ആസഫലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും നിയമിക്കാനാണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുൻ അഡ്വക്കേറ്റ് ജനറലായ കെ.ഗോപാലകൃഷ്ണ കുറുപ്പ് രാജിവെച്ച പശ്ചാത്തലത്തിലാണ് ജാജു ബാബുവിനെ നിയമിക്കാൻ തീരുമാനിച്ചത്. അതേസമയം, ഡയറക്ടർ ജനറൽ […]
Read more

പ്രോ ടേം സ്പീക്കറായി ജി.സുധാകരൻ; നിയമസഭാ സമ്മേളനം മെയ് 21 മുതൽ

തിരുവനന്തപുരം: എംഎൽഎമാരുടെ സത്യപ്രതിജ്ഞയും സ്പീക്കർ തെരഞ്ഞെടുപ്പും നടത്തുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 21-ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയും, മെയ് 22-ന് സ്പീക്കർ തെരഞ്ഞെടുപ്പും നടത്താനാണ് ശുപാർശ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് ഗവർണറുടെ അംഗീകാരം ലഭിക്കുന്നതനുസരിച്ച് മെയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ ഏറ്റവും മുതിർന്ന അംഗവും […]
Read more
Advertisement
WhiteswanTV Footer