Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രോ ടേം സ്പീക്കറായി ജി.സുധാകരൻ; നിയമസഭാ സമ്മേളനം മെയ് 21 മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എംഎൽഎമാരുടെ സത്യപ്രതിജ്ഞയും സ്പീക്കർ തെരഞ്ഞെടുപ്പും നടത്തുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെയ് 21-ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയും, മെയ് 22-ന് സ്പീക്കർ തെരഞ്ഞെടുപ്പും നടത്താനാണ് ശുപാർശ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് ഗവർണറുടെ അംഗീകാരം ലഭിക്കുന്നതനുസരിച്ച് മെയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഭയിലെ ഏറ്റവും മുതിർന്ന അംഗവും അമ്പലപ്പുഴ എംഎൽഎയുമായ മുൻമന്ത്രി ജി.സുധാകരൻ പ്രോ ടേം സ്പീക്കറാകുമെന്ന് തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയായ ശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ നിരവധി പ്രധാന പ്രഖ്യാപനങ്ങളും വി.ഡി. സതീശൻ നടത്തി. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കൽ, ആശാ വർക്കർമാർക്കുള്ള പ്രത്യേക പാക്കേജുകൾ എന്നിവ സംബന്ധിച്ച് ആദ്യ മന്ത്രിസഭാ യോഗത്തിൽ ചർച്ചചെയ്തതായും ചില നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതായും അദ്ദേഹം വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer