Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എൽനിനോ ഭീഷണി; ആന്ധ്രയിലും തെലങ്കാനയിലും നെൽകൃഷി ഒഴിവാക്കാൻ നീക്കം, അരിവില കുതിച്ചുയർന്നേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ആന്ധ്രാപ്രദേശും തെലങ്കാനയും എൽനിനോ സാഹചര്യം കണക്കിലെടുത്ത് നെൽകൃഷിയുടെ ഒരു സീസൺ ഒഴിവാക്കാൻ ആലോചിക്കുന്നു. കുടിവെള്ളം പരമാവധി സംഭരിച്ചുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. തെലങ്കാന മുഖ്യമന്ത്രി കർഷകരോട് ഇതുസംബന്ധിച്ച് അഭ്യർഥന നടത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ അടുത്ത കൃഷി ഒഴിവാക്കാൻ വിവിധയിടങ്ങളിൽ കാർഷിക കൂട്ടായ്മകളും തീരുമാനമെടുത്തിട്ടുണ്ട്. ഇതോടെ അരിവില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

വിവിധ സംസ്ഥാനങ്ങളിലെ മില്ലുകൾക്കായി നെല്ല് സംഭരിക്കുന്ന ഏജൻസികൾ നൽകുന്ന മുന്നറിയിപ്പനുസരിച്ച് അരിവില കിലോഗ്രാമിന് 90 രൂപയ്ക്ക് മുകളിലെത്തിയേക്കും. സമാനതകളില്ലാത്ത വിലക്കയറ്റത്തിനാണ് സാധ്യത. സംസ്ഥാന സർക്കാരുകൾ സബ്‌സിഡി നൽകി പൊതുവിപണിയിൽ ഇടപെട്ടില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഓണത്തിന് തൊട്ടുമുമ്പ് മട്ടയരിയുടെ വില കിലോഗ്രാമിന് 60 രൂപയിലെത്തിയിരുന്നു.

തെലങ്കാനയിലെ അണക്കെട്ടുകളിൽ നിലവിൽ പകുതിയിൽ താഴെ മാത്രമാണ് ജലശേഖരമുള്ളത്. മൺസൂൺ മഴയിൽ 28 ശതമാനം കുറവുണ്ടായി. അടുത്ത എട്ട് മുതൽ പത്ത് മാസം വരെയുള്ള കുടിവെള്ളം കരുതിവെക്കേണ്ട സാഹചര്യമാണുള്ളത്. ജലക്ഷാമം 13 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളെ ബാധിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ.

ആന്ധ്രാപ്രദേശിൽ മഴയുടെ അളവിൽ 51 ശതമാനം കുറവുണ്ടായി. 122 മേഖലകളിൽ അതിരൂക്ഷമായ വരൾച്ചയുണ്ടാകാമെന്നാണ് സർക്കാർ മുന്നറിയിപ്പ്. ആദ്യ കൃഷിസീസണിൽ തന്നെ നെൽകൃഷി ചെയ്ത പ്രദേശങ്ങളിൽ 1.26 ലക്ഷം ഹെക്ടറിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കർണാടകത്തിലും 3.09 ലക്ഷം ഹെക്ടറിൽ നെൽകൃഷി കുറഞ്ഞു. വരൾച്ചാ സാധ്യത നിലവിലുള്ള പ്രദേശങ്ങളുടെ നാലിരട്ടിയോളം മേഖലകളിലേക്ക് വ്യാപിച്ചേക്കാമെന്നും ആശങ്കയുണ്ട്.

തമിഴ്‌നാട്ടിലും നെൽകൃഷി മോശം അവസ്ഥയിലാണ്. ജലക്ഷാമം പ്രതീക്ഷിക്കുന്നതിനാൽ പല പ്രദേശങ്ങളിലും വിത്തിറക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ആദ്യ കൃഷിസീസണിൽ 28 ശതമാനം പാടങ്ങളിലും കൃഷിയിറക്കിയില്ല. കഴിഞ്ഞ വർഷത്തെ ഇതേ സീസണെ അപേക്ഷിച്ച് നാല് ലക്ഷം ഹെക്ടറിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സീസണിൽ മികച്ച വിളവ് ലഭിച്ചാൽ മാത്രമേ വാർഷിക ഉൽപാദനലക്ഷ്യം കൈവരിക്കാനാകൂ. മഴ കുറഞ്ഞാൽ അതും അസാധ്യമാകുമെന്നാണ് ആശങ്ക. വർഷാവസാനത്തോടെ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് 14,000 ലോഡ് അരി വരെ എത്താറുണ്ട്. അയൽസംസ്ഥാനങ്ങളിലെ കൃഷിനഷ്ടവും ജലക്ഷാമവും തുടരുകയാണെങ്കിൽ കേരളത്തിലെ അരിവിപണിയെയും വിലക്കയറ്റം ബാധിച്ചേക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix