Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബേക്കറികളിലെ ഫോർട്ടിഫൈഡ് വൈൻ വിൽപനയ്ക്ക് കടിഞ്ഞാണിടാൻ യുഡിഎഫ്; ലൈസൻസ് റദ്ദാക്കാനും ചട്ടഭേദഗതി പിൻവലിക്കാനും നീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബേക്കറികൾ വഴി വീര്യം കൂടിയ ഫോർട്ടിഫൈഡ് വൈൻ വിൽക്കാൻ മുൻ സർക്കാർ കൊണ്ടുവന്ന തീരുമാനം പുനഃപരിശോധിക്കാൻ യുഡിഎഫ് സർക്കാർ. അടിയന്തര നടപടിയുടെ ഭാഗമായി ഫോർട്ടിഫൈഡ് വൈൻ വിതരണം ചെയ്ത ചാലക്കുടിയിലെ വിജയലക്ഷ്മി ബേക്കറിയുടെ വിൽപന ലൈസൻസ് റദ്ദാക്കാനും എക്സൈസ് കമ്മിഷണർക്ക് വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ അബ്കാരി ഡെപ്യൂട്ടി കമ്മിഷണർ സി.കെ. അനിൽകുമാറിനെ ചുമതലയിൽനിന്ന് മാറ്റാനും തീരുമാനിച്ചു. ബേക്കറികൾ വഴി വൈൻ വിൽക്കാൻ അനുമതി നൽകിയ ചട്ടഭേദഗതി പൂർണമായി റദ്ദാക്കുന്നതിന് സർക്കാർ അടിയന്തരമായി നിയമോപദേശവും തേടും.

ബേക്കറികൾ വഴി ഫോർട്ടിഫൈഡ് വൈൻ വിതരണം ചെയ്യുന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും സംഭവത്തിൽ എക്സൈസ് കമ്മിഷണറോട് അടിയന്തര റിപ്പോർട്ട് തേടിയതായും എക്സൈസ് മന്ത്രി എം. ലിജു നേരത്തേ വ്യക്തമാക്കിയിരുന്നു. പുതിയ എക്സൈസ് കമ്മിഷണർ ശ്രീറാം സാമ്പശിവറാവു ചുമതലയേറ്റ് രണ്ട് ദിവസത്തിനകമാണ് വൈൻ വിൽപനയുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്.

15 മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ വീര്യം കൂടിയ വൈൻ ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലും ലഭ്യമാക്കുന്നത് സമൂഹത്തിന് ദോഷകരമാണെന്ന് മന്ത്രി പറഞ്ഞു. ഇത് നിലവിലെ സർക്കാരിന്റെയോ യുഡിഎഫിന്റെയോ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെയും മന്ത്രിയെയും അറിയിക്കാതെ ഉദ്യോഗസ്ഥതലത്തിൽ ഇത്തരമൊരു നയപരമായ തീരുമാനം എടുത്തതിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

2024 ജനുവരിയിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് ഫോർട്ടിഫൈഡ് വൈൻ വിൽപനയ്ക്ക് അനുമതി നൽകുന്നതിനായി അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തിയത്. കർഷകരുടെ ആവശ്യപ്രകാരം ഹോർട്ടി വൈൻ ഉൽപാദനത്തിനും വിപണനത്തിനും അനുമതി നൽകാനാണ് തീരുമാനിച്ചതെന്ന് അന്നത്തെ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയിരുന്നു.

തുടർന്ന് 2024 നവംബറിൽ ലൈസൻസിനായി അപേക്ഷ ക്ഷണിച്ചു. ചാലക്കുടിയിലെ ബേക്കറി ഉൾപ്പെടെ നാല് സ്ഥാപനങ്ങളാണ് അപേക്ഷ നൽകിയത്. ഈ വർഷം ജൂണിലാണ് ലൈസൻസ് അനുവദിച്ചത്. കഴിഞ്ഞ ദിവസം ചാലക്കുടിയിലെ ബേക്കറിയിൽ വിൽപന ആരംഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ സർക്കാർ അടിയന്തര നടപടികളിലേക്ക് കടക്കുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix