Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയിൽ കയ്യാങ്കളി; ജില്ലാ ജോയിന്റ് സെക്രട്ടറിയെ മർദിച്ചതായി ആരോപണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയിൽ കയ്യാങ്കളി. ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിനെ ജില്ലാ സെക്രട്ടറി ആദർശിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചതായി ആരോപണം. കഴിഞ്ഞയാഴ്ച ജില്ലയിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകൾക്കിടെയാണ് സംഭവം നടന്നതെന്നാണ് വിവരം.

പുൽപള്ളി പഴശ്ശിരാജ കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സായന്തിനെ പാർട്ടി ഓഫീസിനുള്ളിൽവച്ച് മൈക്ക് സ്റ്റാൻഡും സ്റ്റീൽ ദണ്ഡും ഉപയോഗിച്ച് മർദിച്ചെന്നാണ് ആരോപണം. മർദനവിവരം പങ്കുവച്ച് സായന്ത് ഫേസ്ബുക്കിൽ കുറിപ്പ് പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് പിൻവലിച്ചു.

എന്നാൽ മുൻ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള മുൻ എസ്എഫ്ഐ പ്രവർത്തകർ സംഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നാണ് വിവരം.

സംഭവം പുറത്തറിഞ്ഞതോടെ സിപിഎം നേതൃത്വം ഇരുവിഭാഗങ്ങളെയും ചർച്ചയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പാർട്ടിക്ക് പുറത്തുള്ളവരാണ് വിവാദം സൃഷ്ടിക്കുന്നതെന്നുമാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദർശിന്റെ വിശദീകരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix