Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യാന്തര ലഹരിക്കടത്ത് കേസ്; ദുബായിൽനിന്ന് എട്ടാം പ്രതിയെ നാട്ടിലെത്തിച്ച് എക്സൈസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാജ്യാന്തര ലഹരിക്കടത്ത് കേസിലെ പ്രതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് എക്സൈസ്. തിരുവനന്തപുരത്ത് 155 കിലോയിലധികം കഞ്ചാവും 70 ഗ്രാമിലധികം എംഡിഎംഎയും പിടിച്ചെടുത്ത കേസിലെ എട്ടാം പ്രതിയായ ഷോൺ സുനിൽ ബെർട്ടിനെയാണ് ദുബായിൽനിന്ന് തിരുവനന്തപുരത്തെത്തിച്ചത്. പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ അന്വേഷിച്ചുവരികയാണെന്ന് എക്സൈസ് കമ്മീഷണർ സാംബശിവ റാവു അറിയിച്ചു.

2023 ജൂലൈ 9നാണ് തിരുവനന്തപുരം എക്സൈസ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് 155.480 കിലോഗ്രാം കഞ്ചാവും 70.71 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തത്. സംഭവസ്ഥലത്തുനിന്ന് നാല് പ്രതികളെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനു പിന്നാലെ മൂന്ന് പ്രതികളെക്കൂടി അറസ്റ്റ് ചെയ്തു.

ബെംഗളൂരുവിൽനിന്ന് ലഹരിമരുന്ന് വാങ്ങുന്നതിനായി മൂന്ന് ലക്ഷം രൂപ നൽകിയത് ഷോൺ സുനിലാണെന്ന് മറ്റ് പ്രതികൾ മൊഴി നൽകിയിരുന്നു. ലഹരിമരുന്ന് ബെംഗളൂരുവിൽനിന്ന് എത്തിക്കുന്നതിലും ഇയാൾക്ക് പങ്കുണ്ടെന്ന വിവരം ലഭിച്ചപ്പോഴേക്കും ഷോൺ വിദേശത്തേക്ക് കടന്നിരുന്നു.

തുടർന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ദുബായിൽനിന്ന് പ്രതിയെ പിടികൂടി ജയിലിലടച്ചു. ദുബായിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിക്കുകയായിരുന്നു.

കേസിലെ എല്ലാ പ്രതികൾക്കുമെതിരെയും എക്സൈസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കിയ ഷോൺ സുനിലിനെ റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് ചില പ്രതികളെയും വിദേശത്തുനിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി എക്സൈസ് കമ്മീഷണർ സാംബശിവ റാവു അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix