Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിച്ചു. ഹരി പി. നായർ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാകും.

പി.എ. റോയിയെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും എ.എം. ഹബീബ് ഖാനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു. ആർ. പ്രതീഷ് കുമാർ അഡീഷണൽ സെക്രട്ടറിയായും കെ. ഹരികുമാർ പേഴ്സണൽ അസിസ്റ്റന്റായും ചുമതലയേൽക്കും.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ ഇന്ന് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും എല്ലാ സ്റ്റേഷനുകളിലും സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix