Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

മലയോര ഹൈവേ നിർമാണ സാമഗ്രികൾ മോഷ്ടിച്ചു; കാപ്പാ പ്രതിയടക്കം മൂന്നുപേർ അറസ്റ്റിൽ

തൃശൂർ: മലയോര ഹൈവേ നിർമാണത്തിനായി എത്തിച്ച കമ്പിയും മറ്റ് നിർമാണ സാമഗ്രികളും മോഷ്ടിച്ച കേസിൽ കാപ്പാ പ്രതിയടക്കം മൂന്നുപേരെ അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കാട് സ്വദേശി മിന്റോ,, വെറ്റിലപ്പാറ സ്വദേശികളായ ശരത് രാജ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. മിന്റോയെ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. പുതുക്കാട്, വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ എട്ടോളം കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വൈശേരി മേഖലയിൽ മലയോര ഹൈവേയുടെ നിർമാണം നടക്കുന്ന സ്ഥലത്തുനിന്നാണ് നിർമാണ സാമഗ്രികൾ മോഷ്ടിച്ചതെന്നാണ് കേസ്. നിർമാണ […]
Read more

പാവറട്ടിയിൽ മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു; മകൻ പൊലീസ് കസ്റ്റഡിയിൽ

തൃശ്ശൂർ: പാവറട്ടിയിൽ മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ മരിച്ചു. തകരൻ (കോഴിപ്പറമ്പിൽ) വീട്ടിൽ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ബെൻഹറിനെ പാവറട്ടി പൊലീസ് വീട്ടിൽനിന്ന് പിടികൂടി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആക്രമണം നടന്നത്. വീട്ടിലെ തോട്ടത്തിൽ ദൈനംദിന ജോലികൾ ചെയ്യുകയായിരുന്ന ഡോളിയെ ബെൻഹർ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കത്തിയുമായി വീട്ടിൽനിന്ന് എത്തിയ ബെൻഹർ പിന്നിലൂടെ ചെന്ന് ഡോളിയെ പിടിച്ചുനിർത്തി കഴുത്തിൽ കുത്തുകയായിരുന്നു. തുടർന്ന് അകത്തുപോയി […]
Read more

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിൽ പോകൂ’; വിവാദ പരാമർശവുമായി സ്‌കൂള്‍ ഉടമ

തൃശ്ശൂർ: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന വിവാദ പരാമര്‍ശവുമായി സ്‌കൂള്‍ ഉടമ. തൃശ്ശൂർ മാളയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് സൈനിക സ്‌കൂള്‍ ഉടമ ഡോ. രാജു ഡേവിസാണ് രക്ഷിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിവാദ സന്ദേശം പങ്കുവെച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളെ ക്ലാസില്‍ പ്രവേശിപ്പിക്കില്ലെന്നും അവധി ദിവസമായിരുന്നിട്ടും സ്‌കൂളിലെത്താത്തവര്‍ വിശദീകരണം നല്‍കണമെന്നും സന്ദേശത്തില്‍ പറയുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കാന്‍ വിവിധ സ്ഥലങ്ങളിലേക്ക് സ്‌കൂള്‍ ബസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരവധി രക്ഷിതാക്കള്‍ കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല. ഇതിന് പിന്നാലെയാണ് […]
Read more

കുന്നംകുളത്ത് നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ

തൃശ്ശൂർ: കുന്നംകുളം അക്കിക്കാവ്–പന്നിത്തടം ബൈപാസിന് സമീപത്തെ നിർമ്മാണ സ്ഥലത്ത് നിന്ന് ലക്ഷങ്ങളുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ ഒരാളെ പൊലീസ് പിടികൂടി. പെരുമ്പാവൂർ മരംപള്ളി സ്വദേശി ശ്രീക്കുട്ടൻ (29) ആണ് അറസ്റ്റിലായത്. ജൂലൈ 30ന് വൈകിട്ട് 5.30നും ജൂലൈ 31ന് രാവിലെ 8.30നും ഇടയിലാണ് മോഷണം നടന്നത്. വിനീത് എം എന്നയാളുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ സ്ഥലത്താണ് മോഷണം നടന്നത്. രണ്ടാം നിലയുടെ വാർപ്പ് പൂർത്തിയാക്കിയ ശേഷം താഴെ സൂക്ഷിച്ചിരുന്ന 85 ജാക്കികൾ, 81 ഇരുമ്പ് പൈപ്പുകൾ, 10 […]
Read more

സർപ്പദോഷമെന്ന് ഭയപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തു; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

തൃശ്ശൂർ: സർപ്പദോഷമുണ്ടെന്ന് പറഞ്ഞ് 70 വയസ്സുകാരിയെ ഭയപ്പെടുത്തി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനികളായ കൊള്ളിപറമ്പിൽ വീട്ടിൽ സുജാത (28), നടവരമ്പത്ത് വീട്ടിൽ റോജ (43) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 1.20-ഓടെയാണ് സംഭവം. കാഞ്ഞാണി പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണലത (70) ആണ് തട്ടിപ്പിനിരയായത്. പുൽതൈലം വിൽക്കാനെന്ന വ്യാജേന വീട്ടിലെത്തിയ പ്രതികൾ, വീടിരിക്കുന്ന സ്ഥലത്ത് സർപ്പദോഷമുണ്ടെന്നും രണ്ട് […]
Read more

കാട്ടാനയിൽ നിന്ന് രക്ഷപ്പെടാൻ ഓടി; മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്ക്

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ആനയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ ഓടിയ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ തോളെല്ലിന് പൊട്ടലുണ്ട്. പുലർച്ചെ ആറുമണിയോടെയാണ് സംഭവം. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സച്ചി, വാച്ചർമാരായ നടരാജൻ, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. മണികണ്ഠന്റെ തോളെല്ലിനാണ് പൊട്ടലേറ്റത്. പ്രദേശത്തെ സൗരോർജ വൈദ്യുതി വേലി തകർത്ത് കാട്ടാന എത്തിയെന്ന വിവരത്തെ തുടർന്നാണ് രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. തുടർന്ന് റോഡിലൂടെ പാഞ്ഞെത്തിയ കാട്ടാന ഉദ്യോഗസ്ഥർക്ക് നേരെ […]
Read more

ഗുരുവായൂരപ്പന് പുതിയ മോഡൽ ഇലക്ട്രിക് ഓട്ടോ വഴിപാടായി നൽകി മഹീന്ദ്ര

ഗുരുവായൂർ: ഗുരുവായൂരപ്പന് പുതിയ മോഡൽ ഇലക്ട്രിക് ഓട്ടോ വഴിപാടായി സമർപ്പിച്ച് മഹീന്ദ്ര. ഗുരുവായൂർ ക്ഷേത്രത്തിലെ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഓട്ടോയുടെ താക്കോലും രേഖകളും ഏറ്റുവാങ്ങി. ആറ് വർഷത്തെ വാറണ്ടിയുള്ള ഓട്ടോയ്ക്ക് ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്ന് കമ്പനി അറിയിച്ചു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി കോർപ്പറേറ്റ് സെയിൽസ് ഹെഡ് ഗണേഷ്, ഭാരത് മോട്ടോർ എം.ഡി അശോക് കുമാർ തുടങ്ങിയവർ […]
Read more

റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച കഞ്ചാവ് ശേഖരിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

തൃശൂർ: റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ് ശേഖരിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. സോണ മുല്ല എന്നയാളെയാണ് പൊലീസ് പിടികൂടിയത്. കേരളത്തിലേക്ക് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കൈമാറ്റത്തിനായി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് കിലോഗ്രാം വീതമുള്ള നാല് പാക്കറ്റുകളിലാക്കി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച കഞ്ചാവ് ശേഖരിക്കാനെത്തിയപ്പോഴാണ് സോണ മുല്ല പിടിയിലായത്. സംഭവത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കഞ്ചാവ് എവിടെ നിന്നാണ് […]
Read more

ഗുരുവായൂരിൽ വിവാഹ റെക്കോർഡ്; ഓഗസ്റ്റ് 23ന് 377 കല്യാണങ്ങൾ

തൃശൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ 377 വിവാഹങ്ങളാണ് ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്. ഇതോടെ ഗുരുവായൂരിലെ വിവാഹങ്ങളുടെ എണ്ണത്തിൽ പുതിയ റെക്കോർഡാണ് കുറിക്കപ്പെടുക. വിവാഹങ്ങളുടെ എണ്ണം 400 വരെ എത്താൻ സാധ്യതയുണ്ടെന്നാണ് ദേവസ്വത്തിന്റെ വിലയിരുത്തൽ. 2024 സെപ്റ്റംബർ എട്ടിന് നടന്ന 334 വിവാഹങ്ങളാണ് നിലവിലെ റെക്കോർഡ്. അന്ന് 350ലേറെ വിവാഹങ്ങൾ ബുക്ക് ചെയ്തിരുന്നെങ്കിലും 334 വിവാഹങ്ങളാണ് നടന്നത്. ഇത്തവണ തിരക്ക് നിയന്ത്രിച്ച് മികച്ച രീതിയിൽ വിവാഹച്ചടങ്ങുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ദേവസ്വം ആരംഭിച്ചു. വിവാഹങ്ങളുടെ […]
Read more

ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തൃശ്ശൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 1.34 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) ആണ് അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ സൈബർ പൊലീസ് സംഘം ഇയാളെ ഇരിങ്ങാലക്കുടയിലെ സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇക്കണോമിക് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ് പരസ്യം […]
Read more

Recent News

Advertisement
WhiteswanTV Footer