Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സർപ്പദോഷമെന്ന് ഭയപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തു; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: സർപ്പദോഷമുണ്ടെന്ന് പറഞ്ഞ് 70 വയസ്സുകാരിയെ ഭയപ്പെടുത്തി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനികളായ കൊള്ളിപറമ്പിൽ വീട്ടിൽ സുജാത (28), നടവരമ്പത്ത് വീട്ടിൽ റോജ (43) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 1.20-ഓടെയാണ് സംഭവം. കാഞ്ഞാണി പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണലത (70) ആണ് തട്ടിപ്പിനിരയായത്.

പുൽതൈലം വിൽക്കാനെന്ന വ്യാജേന വീട്ടിലെത്തിയ പ്രതികൾ, വീടിരിക്കുന്ന സ്ഥലത്ത് സർപ്പദോഷമുണ്ടെന്നും രണ്ട് ദിവസത്തിനകം രണ്ടാമത്തെ മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് വീട്ടമ്മയെ ഭയപ്പെടുത്തി. തുടർന്ന് സർപ്പകോപം ഒഴിവാക്കാൻ സ്വർണം ഉപയോഗിച്ച് നാഗത്തിന്റെ മുട്ടയും ശിലയും ഉണ്ടാക്കി വഴിപാട് നടത്തണമെന്ന് വിശ്വസിപ്പിച്ചു.

ഇത് വിശ്വസിച്ച വീട്ടമ്മ തന്റെ സ്വർണാഭരണങ്ങളും മൂത്ത മരുമകളുടെ മാലയും ഉൾപ്പെടെ ആറരപ്പവനോളം സ്വർണവും 6,500 രൂപയും പ്രതികൾക്ക് നൽകി. ആകെ 6.75 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രതികൾ പോയതിന് ശേഷമാണ് തട്ടിപ്പിനിരയായതായി വീട്ടമ്മ മനസ്സിലാക്കിയത്.

തുടർന്ന് അന്തിക്കാട് പൊലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ വിറ്റ 48 ഗ്രാം സ്വർണം ചെന്ത്രാപ്പിന്നിയിലെ ജ്വല്ലറിയിൽ നിന്ന് പൊലീസ് വീണ്ടെടുത്തു. അന്തിക്കാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. കേഴ്സൺ വി. മാത്യൂസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐമാരായ ഹാസിസ്, റിജി, ഋഷിപ്രസാദ്, സി.പി.ഒമാരായ രേഷ്മ, കിരൺ, ശ്രീജിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix