Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; കൃഷി നശിപ്പിച്ചു

തൃശ്ശൂർ: അതിരപ്പിള്ളി മേഖലയിലെ വെറ്റിലപ്പാറയിൽ വീണ്ടും കാട്ടാന ഇറങ്ങി കൃഷിയിടത്തിൽ നാശം വിതച്ചു. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ച പ്രദേശത്തിന് സമീപത്താണ് തിങ്കളാഴ്ച പുലർച്ചെയും സംഭവം ഉണ്ടായത്. വെറ്റിലപ്പാറയിലെ ചെമ്മീനിയാടൻ കൃഷ്ണന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന നിരവധി കൃഷികൾ നശിപ്പിച്ചു. കാട്ടാന കൃഷിയിടത്തിൽ നാശം വിതയ്ക്കുന്നത് കൃഷ്ണൻ കണ്ടെങ്കിലും ഭയം കാരണം വീടിന് പുറത്തേക്ക് ഇറങ്ങിയില്ല. ഇതിനുമുമ്പ് ഞായറാഴ്ച വൈകിട്ട് ആനമല അന്തർസംസ്ഥാന പാതയിലെ കുമ്മാട്ടി ഭാഗത്ത് ഇറങ്ങിയ കാട്ടാന റോഡ് നിർമാണത്തിനായി കൊണ്ടുവന്ന മണ്ണുമാന്തി […]
Read more

മലയോരപാതയുടെ മറവിൽ നടന്നത് വൻ മരംകൊള്ള; അന്വേഷണ റിപ്പോർട്ട് പുറത്ത്

തൃശ്ശൂർ: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ വൻ മരംമുറിയും ക്രമക്കേടുകളും നടന്നതായി വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. വെള്ളിക്കുളങ്ങര മുതൽ വെറ്റിലപ്പാറ വരെ 18 കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള പട്ടയഭൂമികളിലെ മരങ്ങളാണ് ചട്ടങ്ങൾ ലംഘിച്ച് മുറിച്ചുമാറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. എറണാകുളം വിജിലൻസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തൃശ്ശൂർ സെൻട്രൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് സമർപ്പിച്ചു. തേക്ക്, ചന്ദനം, ഈട്ടി തുടങ്ങിയ വിലമതിപ്പുള്ള മരങ്ങൾ മുറിച്ചതിലും അവയുടെ വില നിശ്ചയിച്ചതിലും ഗുരുതര […]
Read more

അറ്റകുറ്റപ്പണികൾ പൂർത്തിയായി; ചാലക്കുടിപ്പാലം 5 ദിവസത്തിനകം തുറക്കും

ചാലക്കുടി: ദേശീയപാതയിൽ പുഴയ്ക്കു കുറുകെയുള്ള തൃശൂർ ദിശയിലേക്കുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായതിനെ തുടർന്ന് പാലത്തിന്റെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നു നൽകി. എക്സ്പാൻഷൻ ജോയിന്റ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളും വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. എന്നാൽ, കോൺക്രീറ്റിങ് നടത്തിയ ഭാഗത്ത് ക്യൂറിങ് നടപടികൾ പൂർത്തിയാകാനുള്ളതിനാൽ ആ ഭാഗം നിലവിൽ ഗതാഗതത്തിനായി തുറന്നിട്ടില്ല. ക്യൂറിങ് കാലാവധി കഴിഞ്ഞാൽ മാത്രമേ പാലം പൂർണമായും വാഹനങ്ങൾക്ക് തുറന്ന് നൽകുകയുള്ളു. ഏകദേശം അഞ്ച് ദിവസത്തിനകം പാലം മുഴുവൻ ഗതാഗതത്തിനായി സജ്ജമാകുമെന്നാണ് പ്രതീക്ഷ. ഇതിനിടെ, നാളെ […]
Read more

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയ ഫേസ്ബുക് പേജിനെതിരെ കേസ്

തൃശ്ശൂർ: സാമൂഹ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രങ്ങൾ പങ്കുവെച്ചെന്ന പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചു. ‘സിപിഎം സൈബർ പോരാളികൾ’ എന്ന ഫേസ്ബുക്ക് പേജിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയിരുന്നു. കാക്കി ട്രൗസർ ധരിച്ച മുഖ്യമന്ത്രിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. “മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു, അതാണ് […]
Read more

മന്ത്രി ഒ ജെ ജനീഷിന് വിരുന്നൊരുക്കി; പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ

തൃശൂർ: മന്ത്രി ഒ. ജെ. ജനീഷിനും സഹപ്രവർത്തകർക്കും വീട്ടിൽ വിരുന്നൊരുക്കിയതിന്റെ പേരിൽ മുതിർന്ന സിപിഐ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അഷ്ടമിച്ചിറ ബ്രാഞ്ച് അംഗമായ പി. എസ്. അബ്ദുൾ റഹ്മാനെയാണ് സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. വർഷങ്ങളായി പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന അബ്ദുൾ റഹ്മാനെതിരായ നടപടി പ്രാദേശിക തലത്തിൽ ചർച്ചയായിരിക്കുകയാണ്. മന്ത്രിയുടെ നന്ദി പ്രകടന സന്ദർശനത്തിനിടെ വീട്ടിൽ ഭക്ഷണം നൽകിയതാണ് നടപടിക്ക് കാരണമായതെന്നാണ് ലഭിക്കുന്ന […]
Read more

തൃശ്ശൂരിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

തൃശ്ശൂർ: കാഞ്ഞാണിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വാടാനപ്പള്ളി സ്വദേശി കൊടുവത്ത്പറമ്പിൽ പ്രണവ് (17), കരുവന്തല സ്വദേശി അഭിമന്യു (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രണവും അഭിമന്യുവും മരണത്തിന് കീഴടങ്ങി. ബൈക്കിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചതായി […]
Read more

കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവം; അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് പഞ്ചായത്തിൽ ഹർത്താൽ ആചരിക്കും. വൈകിട്ട് ആറുമണിവരെ ഹർത്താൽ തുടരുമെന്ന് നാട്ടുകാർ അറിയിച്ചു. മരിച്ചത് വൈശേരി പുല്ലേർകാട്ട് മോഹനൻ (65) ആണ്. ഇന്ന് രാവിലെ 10 മണിക്ക് ചാലക്കുടി–ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കുമെന്നും നാട്ടുകാർ അറിയിച്ചു. പുലർച്ചെ 2.45ഓടെയാണ് സംഭവം നടന്നത്. പ്രദേശത്ത് കാട്ടാന ഇറങ്ങിയ വിവരം അറിഞ്ഞതിനെ തുടർന്ന് മോഹനൻ സ്ഥലത്തെത്തിയിരുന്നു. ആനയെ ഓടിക്കാൻ പന്തം കത്തിച്ച് ശ്രമിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. […]
Read more

മുൻ ചാലക്കുടി എംപി കെ.പി. ധനപാലൻ അന്തരിച്ചു

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ചാലക്കുടി എംപിയുമായിരുന്ന കെ.പി. ധനപാലൻ (76) അന്തരിച്ചു. കുറച്ചുനാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളായ ധനപാലൻ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1979-ൽ പറവൂർ നഗരസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം പൊതുപ്രവർത്തനത്തിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സജീവമായത്. ഞായറാഴ്ച പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൽകിയ സ്വീകരണ പരിപാടിയിലായിരുന്നു ധനപാലൻ അവസാനമായി പൊതുവേദിയിൽ പങ്കെടുത്തത്. അദ്ദേഹത്തിന്റെ നിര്യാണം കോൺഗ്രസ് പ്രവർത്തകർക്കും രാഷ്ട്രീയലോകത്തിനും വലിയ നഷ്ടമായി.
Read more

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; 65കാരന് ദാരുണാന്ത്യം

തൃശ്ശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65കാരൻ മരിച്ചു. പുല്ലേർകാട്ട് സ്വദേശിയായ മോഹനൻ (65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. സമീപ പ്രദേശത്ത് കാട്ടാന ഇറങ്ങിയ വിവരം അറിഞ്ഞ് പുറത്തിറങ്ങിയ മോഹനൻ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

സർക്കാർ ജീവനക്കാരിയുടെ ജോലി പോയി; അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് പരാതി

തൃശ്ശൂർ: ഇടത് അനുകൂല സംഘടനാ നേതാവിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട സർക്കാർ നടപടിയെ തുടർന്ന് ജില്ലാ പ്ലാനിങ് ബോർഡ് ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് പി കെ സബ്‌നയെ ജോലിയിൽ നിന്ന് ഒഴിവാക്കിയ തീരുമാനം വിവാദമായി. സംസ്ഥാന പ്ലാനിങ് ബോർഡ് ആസ്ഥാനത്ത് നിന്ന് വൈസ് ചെയർപേഴ്‌സന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ എൻ.ഡി. അജീഷിനെ തൃശ്ശൂരിലേക്ക് മാറ്റി നിയമിച്ചതിനെ തുടർന്നാണ് സബ്‌നയെ ഡിസ്‌ചാർജ് ചെയ്യുന്നതെന്നായിരുന്നു സർക്കാർ ഉത്തരവ്. തൃശ്ശൂർ ജില്ലാ പ്ലാനിങ് ബോർഡ് ഓഫീസിൽ ഒഴിവില്ലാത്തതിനാലാണ് നടപടി സ്വീകരിച്ചതെന്നും ഉത്തരവിൽ പറയുന്നു. […]
Read more
Advertisement
WhiteswanTV Footer