Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

പേനയുടെ ക്യാപ് എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

തൃശ്ശൂർ: തൃശ്ശൂർ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് സോഷ്യൽ സയൻസ് അധ്യാപകൻ മണികണ്ഠൻ മർദ്ദിച്ചതെന്നാണ് ആരോപണം. താഴെ വീണ പേനയുടെ ക്യാപ് എടുക്കാൻ ബെഞ്ചിൽ നിന്ന് എത്തിനോക്കിയതിനാണ് അധ്യാപകൻ കുട്ടിയെ തല്ലിയതെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ പറഞ്ഞു. ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. വിദ്യാർത്ഥികളെ അധ്യാപകൻ പതിവായി മർദ്ദിക്കാറുണ്ടെന്നാണ് മറ്റ് കുട്ടികളുടെ ആരോപണം. സംഭവത്തിൽ അധ്യാപകനെതിരെ പരാതി ഉയർന്നതോടെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമാകുകയാണ്. വരവൂർ സ്വദേശിയായ […]
Read more

ഡ്രാഗൺ ഫ്രൂട്ട് പറിക്കാനിറങ്ങിയ പി.എച്ച്.ഡി. വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു

തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ ഗവേഷണ വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു. കർണാടക സ്വദേശിയും 2025-ലെ പി.എച്ച്.ഡി. ബാച്ച് വിദ്യാർഥിയുമായ കിഷോർ കുമാർ ഗൗഡ (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഡ്രാഗൺ ഫ്രൂട്ട് പറിക്കാനായി പോയതിനിടെയാണ് കിഷോർ കുമാർ കുളത്തിൽ വീണതെന്നാണ് പ്രാഥമിക വിവരം. സംഭവം നടന്നത് രാത്രി ഒരു മണിയോടെയായിരുന്നെങ്കിലും വിവരം പുറത്തറിയുന്നത് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ […]
Read more

വിദ്യാർഥിനിയെ സ്വകാര്യ ബസിൽ നിന്ന് ജീവനക്കാർ ബലമായി ഇറക്കിവിട്ടു

തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർഥിനിയെ സ്വകാര്യ ബസിൽ നിന്ന് ജീവനക്കാർ ബലമായി ഇറക്കിവിട്ടതായി പരാതി. പ്ലസ് വൺ വിദ്യാർഥിനിയാണ് സംഭവത്തിൽ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയത്. ഇന്നലെ വൈകുന്നേരം ‘ചിറയത്ത്’ എന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. വിദ്യാർഥിനി ഇറങ്ങേണ്ട പരുത്തിപ്രയിൽ ബസ് നിർത്തില്ലെന്ന് പറഞ്ഞ് മുൻപത്തെ സ്റ്റോപ്പിൽ ഇറങ്ങാൻ ജീവനക്കാർ ആവശ്യപ്പെട്ടെന്നാണ് പരാതി. ഇതിന് വിദ്യാർഥിനി വിസമ്മതിച്ചതോടെ കൈയിൽ പിടിച്ച് ബസിൽ നിന്ന് ബലമായി ഇറക്കിവിട്ടെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
Read more

പ്ലസ്ടു കഴിഞ്ഞാൽ ലൈസൻസ്, സ്‌കൂളിൽ യന്ത്രങ്ങളുടെ പ്രവർത്തനം പഠിപ്പിക്കും: സി പി ജോൺ

തൃശ്ശൂർ: സംസ്ഥാനത്ത് വ്യവസായ നയത്തിന് സമാനമായി പുതിയ ഗതാഗത നയം രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം. റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായെന്ന് മന്ത്രി പറഞ്ഞു. നിയമങ്ങളും പിഴകളും ശിക്ഷകളും മാത്രം കൊണ്ട് റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും റോഡുകൾ മര്യാദയോടെ ഉപയോഗിക്കുന്ന സംസ്കാരം വളർത്തുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഗതാഗത സാക്ഷരതാ യജ്ഞം’ എന്ന താൽക്കാലിക […]
Read more

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ കയറ്റാതെ സ്വകാര്യ ബസ്സുകൾ; നടപടിയുമായി പൊലീസും മോട്ടോർ വാഹന വകുപ്പും

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വീണ്ടും വിദ്യാർത്ഥികളെ കയറ്റാതെ സ്വകാര്യ ബസുകൾ സർവീസ് നടത്തിയെന്ന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. തിരൂർ, തൃശ്ശൂർ ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസുകളാണ് വിദ്യാർത്ഥികൾക്ക് യാത്ര നിഷേധിച്ചതെന്നാണ് പരാതി. ബസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് ചില വിദ്യാർത്ഥികൾക്ക് വീട്ടിലേക്ക് മടങ്ങേണ്ടിവന്നതായും അവർ വ്യക്തമാക്കി. സംഭവത്തിൽ വിദ്യാർത്ഥികൾ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി. പരാതിക്ക് പിന്നാലെ പൊലീസും മോട്ടോർ വാഹന വകുപ്പും അതിവേഗ നടപടിയിലേക്ക് കടന്നു. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ ഇന്ന് രാവിലെ ഇരുവിഭാഗവും ചേർന്ന് സംയുക്ത പരിശോധന […]
Read more

തൃശ്ശൂര്‍ പീച്ചിയില്‍ നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍

തൃശ്ശൂര്‍: പീച്ചി അണക്കെട്ട് പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്നും ശക്തമായ മുഴക്കം കേട്ടതായി റിപ്പോർട്ട്. പീച്ചി തെക്കേക്കുളം, പള്ളിക്കുന്ന്, ജണ്ടമുക്ക് മേഖലകളില്‍ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. ഭൂചലനമാണെന്നാണ് നാട്ടുകാരുടെ സംശയം. പ്രകമ്പനത്തില്‍ പള്ളിക്കുന്ന് മംഗമത്ത് ശശിയുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ചുവരില്‍ വിള്ളലുകള്‍ രൂപപ്പെട്ടതായാണ് വിവരം. ആളപായമോ മറ്റ് ഗുരുതര നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ചയും ഇതേ പ്രദേശത്ത് സമാന രീതിയില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് […]
Read more

തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

തൃശൂർ: തൃശ്ശൂർ തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തളിക്കുളം പത്താംകല്ല് മലയാളി നഗറിൽ വാടകവീട്ടിൽ താമസിക്കുന്ന വാലിപ്പറമ്പിൽ സലീമിന്റെ മകൻ നാദിർഷ (15) യുടെ മൃതദേഹമാണ് സ്നേഹതീരത്തിന് പടിഞ്ഞാറ് നിന്ന് കണ്ടെത്തിയത്. തൃത്തല്ലൂർ കമലാ നെഹ്രു മെമ്മോറിയൽ വി.എച്ച്.എസ്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു നാദിർഷ. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാദിർഷയും സുഹൃത്തായ അബ്ദുൾ റഹ്‌മാനും കടലിൽ കുളിക്കാനിറങ്ങിയത്. ആദ്യം തമ്പാൻകടവ് അറപ്പത്തോട് ബീച്ചിലെ അറപ്പത്തോട്ടിൽ ഇറങ്ങിയ ഇരുവരും പിന്നീട് വെള്ളം […]
Read more

മരത്താക്കരയിൽ KSRTC ബസ് അപകടം; ഡ്രൈവർക്ക് പരിക്ക്

തൃശ്ശൂർ: മരത്താക്കരയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി. ബസ് മുന്നിലോടിയ ലോറിക്ക് പിന്നിലിടിച്ച് അപകടം. അപകടത്തിൽ ചേർത്തല സ്വദേശിയായ ബസ് ഡ്രൈവർ രഞ്ജിത്തിന് കാൽമുട്ടിന് പരിക്കേറ്റു. എറണാകുളത്തുനിന്ന് പഴനിയിലേക്ക് പോകുകയായിരുന്ന ബസാണ് ശനിയാഴ്ച രാവിലെ 10.30ഓടെ അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 44 യാത്രക്കാരിൽ ചിലർക്കും നിസ്സാര പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർനടപടികൾ സ്വീകരിച്ചു.
Read more

മഴയിലും മിഴിവോടെ വടക്കുന്നാഥ ആനയൂട്ട്; 49 ആനകൾ അണിനിരന്നു

തൃശ്ശൂർ: തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട് ചടങ്ങ് ഇത്തവണ മഴയുടെ പശ്ചാത്തലത്തിലും ഭക്തജനങ്ങളുടെ വൻ പങ്കാളിത്തത്തോടെ നടന്നു. കർക്കടകമഴ തിമിർത്ത് പെയ്തിട്ടും 49 ആനകൾ അണിനിരന്ന ചടങ്ങ് കാണാൻ ആയിരങ്ങളാണ് ക്ഷേത്രമുറ്റത്തെത്തിയത്. രാവിലെ ഒൻപതരയോടെ മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്ക് ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കമിട്ടു. തുടർന്ന് പഴങ്ങളും ഔഷധച്ചേരുവകൾ ചേർത്ത ചോറും ഉൾപ്പെടെയുള്ള ഭക്ഷണം എല്ലാ ആനകൾക്കും വിതരണം ചെയ്തു. ആനകൾക്ക് പഴങ്ങൾ നൽകാൻ ഭക്തരുടെ വലിയ തിരക്കുമുണ്ടായി. പുതുപ്പള്ളി […]
Read more

ലൈംഗികാതിക്രമത്തിനിരയായ സ്ത്രീ മരിച്ച സംഭവം; വീഡിയോ മൊഴി പുറത്ത്

തൃശ്ശൂർ: ഗുരുവായൂരിൽ 76 വയസുകാരിയെ കിണറ്റിൽ തള്ളിയിട്ടുക്കൊന്ന കേസിൽ പ്രതിയുടെ മൊഴി പൊലീസ് പുറത്തുവിട്ടത് വിവാദമായി. കൊല്ലപ്പെട്ട സ്ത്രീയെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങളും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാമർശങ്ങളും ഉൾപ്പെട്ട വീഡിയോയാണ് പൊതുവായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചത്. ഏകദേശം 1 മിനിറ്റ് 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പൊലീസ് ചോദ്യം ചെയ്യുന്നതും പ്രതി മറുപടി പറയുന്നതും കേൾക്കാം. കൊല്ലപ്പെട്ട സ്ത്രീയുടെ പേരും ചിത്രവും പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ സൈബർ ആക്രമണവും മോശം പരാമർശങ്ങളും ഉണ്ടായി. പിന്നീട് വീഡിയോ നീക്കം […]
Read more

Recent News

Advertisement
WhiteswanTV Footer