Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

വൈദ്യുതി മുടങ്ങിയതിന് കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസ്; 5 പേർ അറസ്റ്റില്‍

തൃശ്ശൂർ: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്നമനട വെണ്ണൂർ സ്വദേശികളായ മണി (41), അഭിജിത്ത് (26), അരുണ്‍ (26), കമലേഷ് (45), ഗിരീഷ് (37) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് അന്നമനട കെഎസ്ഇബി ഓഫീസിൽ ഒരു സംഘം എത്തി ജീവനക്കാരനെ ആക്രമിച്ചത്. അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന് മുമ്പ് അന്നമനടയിൽ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘം ഓഫീസിലെത്തിയത്. വൈദ്യുതി തടസ്സപ്പെട്ടതിൽ […]
Read more

ഫുട്‌ബോള്‍ മത്സരത്തിനിടെ കറണ്ട് പോയി; കെഎസ്ഇബി ജീവനക്കാരന് മര്‍ദനം

തൃശ്ശൂർ: വൈദ്യുതി നിയന്ത്രണത്തെ തുടർന്ന് കെഎസ്ഇബി ജീവനക്കാരന് മർദനമേറ്റതായി പരാതി. മാള അന്നമനട കെഎസ്ഇബി ഓഫീസിലെ താൽക്കാലിക ജീവനക്കാരനായ നിധിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. അന്നമനടയിലെ 33 കെവി സബ്സ്റ്റേഷനിലാണ് സംഭവം നടന്നത്. ഒരു സംഘം യുവാക്കൾ നിധിനെ മുളവടി ഉപയോഗിച്ച് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അർജന്റീന- ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന് മുമ്പ് അന്നമനടയിൽ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെ ഓഫീസിലെത്തിയ സംഘം ജീവനക്കാരോട് അസഭ്യം പറയുകയും പിന്നീട് ആക്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ നിധിനെ […]
Read more

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് പൂര്‍ണവിലക്ക്; ഹൈക്കോടതി ഉത്തരവ്

കൊച്ചി: തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി. ക്ഷേത്ര മൈതാനത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും, മുന്‍കാല ഉത്തരവുകള്‍ ലംഘിച്ച് ഇവിടെ രാഷ്ട്രീയ യോഗങ്ങളും നൃത്ത, സംഗീത പരിപാടികളും നടത്തുന്നുവെന്നും കാണിച്ച് തൃശൂര്‍ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ വി രാജ വിജയരാഘവന്‍, കെവി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ക്ഷേത്രങ്ങളില്‍ രാഷ്ട്രീയത്തിന് ഒരു കാര്യവുമില്ലെന്നും, രാഷ്ട്രീയത്തിന് ക്ഷേത്രങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഹൈക്കോടതി പ്രധാനമായും നിരീക്ഷിച്ചത്. […]
Read more

ഉറങ്ങിക്കിടക്കവെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; തൃശൂരില്‍ ദമ്പതികള്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂർ ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ആരോവീട്ടിൽ കുട്ടപ്പൻ (70), ഭാര്യ അംബിക (65) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന ദമ്പതികളുടെ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീ ആളിപ്പടരുകയും മുറിയാകെ കനത്ത പുക നിറയുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തികൾക്ക് വിള്ളലുണ്ടാവുകയും ജനൽച്ചില്ലുകൾ തകരുകയും ചെയ്തു. ഫ്രിഡ്ജ് പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുക ശ്വസിച്ചതിനെ തുടർന്ന് […]
Read more

ചെറുനാരങ്ങയിൽ നീരില്ലെന്ന തർക്കം; ഹോട്ടലുടമയ്ക്ക് നേരെ ആക്രമണം

തൃശൂർ: തൃശൂർ മിണാലൂരിലെ സെലക്ട് ദർബാർ ഹോട്ടലിൽ ചെറുനാരങ്ങയിൽ നീരില്ലെന്ന തർക്കത്തെ തുടർന്ന് ഗുണ്ടാസംഘത്തിന്റെ ആക്രമണം. സംഭവത്തിൽ ഹോട്ടൽ ഉടമ കരുമത്ര സ്വദേശി സുഹൈബ് (40), സുഹൃത്ത് റഷീദ് (39) എന്നിവർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചില്ലി ചിക്കനൊപ്പം നൽകിയ ചെറുനാരങ്ങയിൽ നീരില്ലെന്ന് ആരോപിച്ച് ജീവനക്കാരുമായി തർക്കിച്ച ശേഷം മടങ്ങി. പിന്നീട് സംഘമായി കാറിലെത്തിയ ഇവർ ഹോട്ടൽ ഉടമയെ ബാറ്റ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ആക്രമണത്തിൽ സുഹൈബിന്റെ പല്ലുകൾ അടർന്നുപോയതായും തടയാൻ ശ്രമിച്ച […]
Read more

വൈദ്യുതി മന്ത്രിയുടെ പുത്തൻ നിർദേശം; വൈദ്യുതി തടസം ജനങ്ങളെ അറിയിക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പ്

തൃശൂർ: വൈദ്യുതി തടസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ഓരോ കെഎസ്ഇബി സെക്ഷൻ പരിധിയിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് . തൃശൂർ കളക്ടറേറ്റിൽ നടന്ന കെഎസ്ഇബി അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി തടസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ കൃത്യസമയത്ത് അറിയിക്കുന്നതിന് കൂടുതൽ കാര്യക്ഷമമായ ആശയവിനിമയ സംവിധാനം ഒരുക്കണമെന്നും, പരാതികളുമായി ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് ജീവനക്കാർ സൗഹാർദ്ദപരമായി പെരുമാറണമെന്നും മന്ത്രി നിർദേശിച്ചു. ഫോൺ കോളുകൾക്ക് മറുപടി നൽകാത്ത സാഹചര്യം ഉണ്ടാകരുതെന്നും […]
Read more

തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശി മുങ്ങിമരിച്ചു

തൃശൂര്‍: തൃശൂർ തളിക്കുളം സ്‌നേഹതീരം പാർക്കിന് വടക്കുഭാഗത്തെ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ ഉദുവാംപെട്ടി മെയിൻ റോഡ് സ്വദേശിയായ ഷൺമുഖത്തിന്റെ മകൻ തമിളകൻ (27) ആണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്ന് ബൈക്കുകളിലായി കടൽ കാണാനെത്തിയ 13 അംഗ സംഘത്തിലെ ഒരാളായിരുന്നു തമിളകൻ. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ കടപ്പുറത്തെത്തിയ സംഘത്തിൽ നിന്ന് നാല് പേർ കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ തീരക്കടലിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് തമിളകൻ മുങ്ങിപ്പോകുകയായിരുന്നു. വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസും നാട്ടിക അഗ്നിരക്ഷാസേനയും അഴിക്കോട് […]
Read more

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ 19കാരി ജലസംഭരണിയിൽ മുങ്ങിമരിച്ചു

തൃശൂർ: ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി ജലസംഭരണിയിൽ മുങ്ങിമരിച്ചു. ദേശമംഗലം വറവട്ടൂർ വരമംഗലത്ത് വീട്ടിൽ നാസറിന്റെ മകൾ ഹസ്ന (19)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സമപ്രായക്കാരായ രണ്ട് യുവതികളെ നാട്ടുകാർ രക്ഷപ്പെടുത്തി. വരവൂർ നടുവട്ടത്തുള്ള അമ്മായിയുടെ വീട്ടിൽ വിരുന്നിനെത്തിയ ഹസ്ന, ബന്ധുക്കളായ രണ്ട് യുവതികൾക്കൊപ്പം ഞായറാഴ്ച ഉച്ചയ്ക്കുശേഷം സമീപത്തെ പാടശേഖരത്തിലെ ജലസേചനത്തിനായി ഉപയോഗിക്കുന്ന ജലസംഭരണിയിൽ കുളിക്കാനിറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ മൂന്നുപേരും വെള്ളത്തിൽ മുങ്ങി. നാട്ടുകാർ ഉടൻ സ്ഥലത്തെത്തി രണ്ട് യുവതികളെ രക്ഷപ്പെടുത്തിയെങ്കിലും ഹസ്നയെ കണ്ടെത്താനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ […]
Read more

‘വിദേശത്തുള്ള ജോലി നഷ്ടമായി’; കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച് കുടുംബം

തൃശൂർ: കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. പഴഞ്ഞിയിലാണ് സംഭവം. ഗൃഹനാഥനായ സിബിയും മകൾ അലീന (19)യുമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. പ്രവാസിയായ സിബി ഇന്നലെയാണ് നാട്ടിലെത്തിയത്. പിന്നാലെയാണ് കുടുംബം കൂട്ട ആത്മഹത്യാശ്രമം നടത്തിയത്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് സിബി നാട്ടിലെത്തിയതെന്നാണ് പ്രാഥമിക വിവരം. മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവവിവരം സിബിയുടെ മറ്റൊരു മകനാണ് പൊലീസിനെ അറിയിച്ചത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി […]
Read more

ഗുരുവായൂരിൽ വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി; പ്രതി അറസ്റ്റിൽ

തൃശൂര്‍: ഗുരുവായൂരിൽ 76കാരിയെ കൊലപ്പെടുത്തി കിണറ്റിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പെരുമ്പാവൂർ ചിറ്റേത്ത് സ്വദേശി സുരേഷ് (55) ആണ് ടെമ്പിൾ എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിയിലാക്കിയത്. ബലാത്സംഗശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു. ചേലക്കര സ്വദേശിനിയായ വയോധിക കഴിഞ്ഞ ഒരാഴ്ചയായി ഗുരുവായൂർ ക്ഷേത്രപരിസരത്താണ് കഴിഞ്ഞിരുന്നത്. കൊല്ലത്ത് മകനോടൊപ്പം താമസിച്ചിരുന്ന ഇവർ ഒരാഴ്ച മുമ്പാണ് ഗുരുവായൂരിലെത്തിയത്. സുരക്ഷിതമായി താമസിക്കാൻ സ്ഥലം ഒരുക്കാമെന്ന് വിശ്വസിപ്പിച്ച പ്രതി, വയോധികയെ താൻ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതായി […]
Read more

Recent News

Advertisement
WhiteswanTV Footer