Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വൈദ്യുതി മുടങ്ങിയതിന് കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസ്; 5 പേർ അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്നമനട വെണ്ണൂർ സ്വദേശികളായ മണി (41), അഭിജിത്ത് (26), അരുണ്‍ (26), കമലേഷ് (45), ഗിരീഷ് (37) എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് പുലർച്ചെ 12 മണിയോടെയാണ് അന്നമനട കെഎസ്ഇബി ഓഫീസിൽ ഒരു സംഘം എത്തി ജീവനക്കാരനെ ആക്രമിച്ചത്. അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന് മുമ്പ് അന്നമനടയിൽ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘം ഓഫീസിലെത്തിയത്.

വൈദ്യുതി തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് എത്തിയ സംഘം ജീവനക്കാരോട് തർക്കിക്കുകയും അസഭ്യം പറയുകയും പിന്നീട് മർദിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ നിധിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മാള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെഎസ്ഇബി ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement
WhiteswanTV Footer