Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

കണ്ണൂർ കാർ അപകടം; ചികിത്സയിലായിരുന്ന 21കാരനും മരിച്ചു

ചാലോട്: കണ്ണൂരിൽ ഉണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരിച്ചു. തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് മരിച്ചത്. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം. തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്ലാറ്റിൽ താമസിക്കുന്ന നാവികസേന ഉദ്യോഗസ്ഥൻ എ.പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ് ആദിത്യ. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ കൂടാളിയിൽ അർധരാത്രിയോടെ മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. […]
Read more

ഗുരുവായൂരില്‍ വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു; രണ്ട് പേര്‍ പിടിയില്‍

തൃശൂർ: ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു. ചേലക്കര സ്വദേശിനിയായ സന്താനവല്ലിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറിനെയും ഇയാളുടെ കൂട്ടാളിയെയുമാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഗുരുവായൂരിലെ ഒരു വീട്ടുവളപ്പിലെ കിണറ്റിൽ നിന്ന് സന്താനവല്ലിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട് സുരേഷ് കുമാറിനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂർ സ്വദേശിയായ സുരേഷ് കുമാർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്കാണ് ഇന്നലെ സന്താനവല്ലി എത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് […]
Read more

പൊലീസിനെ കണ്ട് കഞ്ചാവ് പൊതികൾ അടുപ്പിലിട്ടു; യുവാവ് പിടിയിൽ

തൃശ്ശൂർ: പൊലീസിനെ കണ്ട് കഞ്ചാവ് പൊതികൾ അടുപ്പിലിട്ട് നശിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. എറിയാട് സ്വദേശി അഫ്സലിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഫ്സലിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. പൊലീസ് എത്തിയതോടെ കഞ്ചാവ് പൊതികൾ ഒളിപ്പിക്കുന്നതിനായി പ്രതി അടുപ്പിലേക്ക് എറിയുകയായിരുന്നു. അടുപ്പിൽ തീ ഇല്ലായിരുന്നെങ്കിലും കനൽ ഉണ്ടായിരുന്നതിനാൽ കഞ്ചാവ് കത്തി പുക ഉയരുകയും പ്രദേശത്ത് കഞ്ചാവിന്റെ മണം വ്യാപിക്കുകയും ചെയ്തു. ഇതോടെ പൊലീസ് വിവരം മനസിലാക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ അടുപ്പിൽ നിന്ന് കഞ്ചാവ് പൊതികൾ […]
Read more

പോലീസ് ജീപ്പിന് പിഴ; MVIക്കെതിരെ കേസുമായി പൊലീസ്

തൃശൂർ: വടക്കാഞ്ചേരിയിൽ പൊലീസും മോട്ടോർ വാഹന വകുപ്പും (എം.വി.ഐ.) തമ്മിൽ നടപടിപോരിലേക്ക് നീങ്ങിയിരിക്കുകയാണ്. പൊലീസ് ജീപ്പിന് പിഴ ചുമത്തിയ സംഭവത്തെ തുടർന്ന് ഇരുവിഭാഗവും പരസ്പരം നടപടിയെടുത്തതോടെയാണ് വിവാദം ശക്തമായത്. രണ്ടുദിവസം മുൻപ് ഉത്രാളിക്കാവിൽ രാത്രി പട്രോളിംഗിനിടെ വടക്കാഞ്ചേരി പൊലീസ് ജീപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.വി. ബിജു തടഞ്ഞുനിർത്തി പരിശോധിച്ചു. ഇൻഷുറൻസും മലിനീകരണ നിയന്ത്രണ (പൊള്യൂഷൻ) സർട്ടിഫിക്കറ്റും ഇല്ലെന്ന് ചൂണ്ടിക്കാട്ടി 2,000 രൂപ വീതം ആകെ 4,000 രൂപയുടെ പിഴ ചുമത്തുകയായിരുന്നു. അന്നത്തെ പരിശോധനയിൽ […]
Read more

തൃശ്ശൂരിലെ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി അസമിൽ പിടിയിൽ

തൃശൂർ: തൃശ്ശൂർ നഗരത്തിലെ അനാശാസ്യ കേന്ദ്രത്തിൽ ക്രൂരമായി മർദനമേറ്റ് യുവാവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പിടിയിൽ. അസം സ്വദേശി നൂർ ആലമിനെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അസമിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഒഡീഷ സ്വദേശി ധൻപത് നായിക്കാണ് കേസിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നൂർ ആലമിന്റെ അറസ്റ്റോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം ഏഴായി. കഴിഞ്ഞ 18-ന് രാത്രി തൃശ്ശൂർ […]
Read more

നഴ്സുമാരുടെ സമരം; ശമ്പളവർദ്ധനവ് പ്രചാരണം വ്യാജമെന്ന് മാനേജ്മെന്റുകൾ

തൃശ്ശൂർ: തൃശ്ശൂരിലെ അമല, ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന സമരത്തിൽ നിലപാട് വ്യക്തമാക്കി മാനേജ്‌മെന്റുകൾ. ശമ്പളവർധനവുമായി ബന്ധപ്പെട്ട് അമല മെഡിക്കൽ കോളജ് മാനേജ്‌മെന്റ് വഴങ്ങിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. നഴ്സുമാരുടെ ശമ്പളകാര്യത്തിൽ സർക്കാർ നിശ്ചയിക്കുന്ന പൊതുമാനദണ്ഡങ്ങൾ മാത്രമേ പാലിക്കൂ എന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് അമല, ജൂബിലി മിഷൻ ആശുപത്രി അധികൃതർ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം, മാനേജ്‌മെന്റ് നിലപാട് മാറ്റാത്ത സാഹചര്യത്തിൽ സമരം ശക്തമാക്കുമെന്ന് യുണൈറ്റഡ് […]
Read more

മക്കൾക്ക് എലിവിഷം നൽകിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തൃശൂർ: സ്വന്തം മക്കൾക്ക് എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ചികിത്സയിലായിരുന്ന പ്രതി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പെരുമ്പിലാവ് ആനക്കല്ലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി മുത്തുവാണ് ചൊവ്വാഴ്ച ഉച്ചയോടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ആറ് വയസ്സുള്ള മകൾ റിഥികയ്ക്കും ഏഴ് വയസ്സുള്ള മകൻ റിഥിനും എലിവിഷം നൽകിയശേഷം മുത്തു സ്വയം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഇയാളെ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസ് കാവലിൽ […]
Read more

തൃശ്ശൂരിലെ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍

തൃശ്ശൂർ: തൃശ്ശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകക്കേസിലെ മുഖ്യപ്രതി നൂർ ആലം പൊലീസ് പിടിയിലായി. അസമിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഭൂട്ടാൻ അതിർത്തിക്ക് സമീപമുള്ള പ്രദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. ജൂൺ 21-നാണ് തൃശ്ശൂരിലെ വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽ ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) കൊല്ലപ്പെട്ടത്. പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് […]
Read more

നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരൻ്റെ പേര് നൽകണം: വി എം സുധീരൻ

തൃശ്ശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കെ. കരുണാകരന്റെ സ്വപ്ന പദ്ധതിയായിരുന്നു നെടുമ്പാശേരി വിമാനത്താവളമെന്നും അദ്ദേഹം പറഞ്ഞു. കെ. കരുണാകരന്റെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തൃശ്ശൂരിലെ മുരളീമന്ദിരത്തിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച നെടുമ്പാശേരി വിമാനത്താവളം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി മാറിയതിൽ കരുണാകരന്റെ പങ്ക് വലിയതാണെന്നും അതിന് നന്ദി പറയേണ്ടത് അദ്ദേഹത്തോടാണെന്നും വി.എം. സുധീരൻ പറഞ്ഞു. വർഷങ്ങളായി ഈ വിമാനത്താവളത്തിന് […]
Read more

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും കോടതിയിൽ ഹാജരായി

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ മുതിർന്ന സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി. എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം.കെ. വർഗീസ് എന്നിവർ കലൂർ പിഎംഎൽഎ കോടതിയിലാണ് ഹാജരായത്. കേസിൽ ഇഡി സമർപ്പിച്ച രണ്ടാംഘട്ട കുറ്റപത്രത്തിൽ ഇവരെ പ്രതികളാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയിൽ ഹാജരാകൽ നടന്നത്. കരുവന്നൂർ ബാങ്കിൽ 2012-13 കാലഘട്ടത്തിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ ക്രമക്കേട് ആരംഭിച്ചതായാണ് ഇഡി കണ്ടെത്തൽ. പിന്നീട് പാർട്ടി നേതൃത്വത്തിലുള്ള സബ് കമ്മിറ്റി ഇടപെട്ട് വഴിവിട്ട വായ്പകൾ അനുവദിച്ചതായും, ഇവ തിരിച്ചടച്ചില്ലെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer