Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: നെടുപുഴയിൽ ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. കല്ലൂർ സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ പാടത്തിലെ വളർത്തുമീനുകൾക്ക് തീറ്റ നൽകാൻ അഞ്ചുപേർ ബോട്ടിൽ കോൾപാടത്തേക്ക് പോയിരുന്നു. പാടത്തിന് നടുവിലെത്തിയപ്പോൾ ബോട്ട് മറിഞ്ഞ് മുങ്ങി. അപകടത്തിൽ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. എന്നാൽ രണ്ട് പേരെ കാണാതാവുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തെരച്ചിൽ നടത്തി. എന്നാൽ ശക്തമായ മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ രാത്രി രക്ഷാപ്രവർത്തനം അവസാനിപ്പിക്കേണ്ടി […]
Read more

മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാം വഴി വിൽപന; യുവാവിനെതിരേ കേസ്

തൃശ്ശൂർ: സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സാമൂഹിക മാധ്യമമായ ടെലഗ്രാം വഴി പണം വാങ്ങി പ്രചരിപ്പിച്ചതായി പരാതി. സംഭവത്തിൽ ചൊവ്വന്നൂർ സ്വദേശി അനന്തുവിനെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. ചൊവ്വന്നൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. യുവതിയുടെ അശ്ലീല ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് സുഹൃത്ത് വഴിയാണ് ആദ്യം അറിയുന്നത്. തുടർന്ന് സംശയം തോന്നിയപ്പോൾ പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ ഏകദേശം 40-ഓളം സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. […]
Read more

തെരുവുനായ ശല്യം; ചൂണ്ടൽ ഗവ. യു.പി. സ്കൂൾ നാളെ തുറക്കും

തൃശൂർ: തെരുവുനായ ശല്യത്തെ തുടർന്ന് രണ്ട് ദിവസമായി അടച്ചിട്ടിരുന്ന ചൂണ്ടൽ ഗവ. യു.പി. സ്കൂൾ നാളെ മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കും. പി.ടി.എ എക്സിക്യൂട്ടീവ് യോഗത്തിലാണ് സ്കൂൾ തുറക്കാൻ തീരുമാനമായത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തുണ്ടായിരുന്ന ഭൂരിഭാഗം തെരുവുനായ്ക്കളെയും പിടികൂടിയതോടെയാണ് വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സ്കൂൾ തുറക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സ്കൂളിലേക്ക് വരുന്നതിനിടെ ഒരു വിദ്യാർത്ഥിയെ തെരുവുനായ കടിച്ചിരുന്നു. പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് സ്കൂൾ പരിസരത്തെ […]
Read more

ലോഡ്ജിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവം; സുഹൃത്തായ ഓട്ടോഡ്രൈവർ കസ്റ്റഡിയിൽ

തൃശ്ശൂർ: എടമുട്ടം കൊല്ലാറ സ്വദേശി ജ്യോതി (32)യെയും പ്രസവിച്ച നവജാത ശിശുവിനെയും ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, യുവതിയുടെ സുഹൃത്തായ പാവറട്ടി സ്വദേശിയായ ഓട്ടോഡ്രൈവറെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പൊലീസ് അന്വേഷണത്തിൽ, യുവതിയും ഓട്ടോഡ്രൈവറും കുറച്ചുകാലമായി അടുത്ത പരിചയത്തിലായിരുന്നെന്നും ഇരുവരും ഇടയ്ക്കിടെ ലോഡ്ജിൽ മുറിയെടുത്തിരുന്നതായും ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് ഇയാൾക്കെതിരെ യുവതി പീഡനപരാതി നൽകിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. സംഭവദിവസം യുവതിയെ ലോഡ്ജിൽ ഇറക്കിയശേഷം പലതവണ […]
Read more

തൃശൂരിലെ ലോഡ്ജിൽ യുവതിയും നവജാത ശിശുവും മരിച്ച നിലയിൽ

തൃശ്ശൂർ: തൃശൂരിൽ ലോഡ്ജ് മുറിയെടുത്ത് താമസിച്ചിരുന്ന യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ എടമുട്ടം സ്വദേശിനിയായ ജ്യോതി (30)യാണ് മരിച്ചത്. പ്രസവിച്ച നവജാത ശിശുവും മരണപ്പെട്ട നിലയിലായിരുന്നു. കഴിഞ്ഞ 27-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ജ്യോതി ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് മുറി തുറക്കാത്തതിനെ തുടർന്ന് ഫയർഫോഴ്‌സും പോലീസും ചേർന്ന് വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ ഒരു ഓട്ടോ ഡ്രൈവറെ […]
Read more

തെരുവുനായ ശല്യം: ചൂണ്ടൽ ഗവ. യു.പി. സ്കൂളിന് തുടർച്ചയായ രണ്ടാം ദിവസവും അവധി

തൃശ്ശൂർ: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തൃശ്ശൂർ ചൂണ്ടൽ ഗവ. യു.പി. സ്കൂളിന് തുടർച്ചയായ രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചു. സ്കൂൾ പരിസരത്തെ തെരുവുനായകളെ പിടികൂടാനുള്ള ശ്രമം ഫലപ്രദമാകാതിരുന്നതിനെ തുടർന്നാണ് അധികൃതർ ഇന്നും ക്ലാസുകൾ നിർത്തിവെച്ചത്. സ്കൂളിലേക്കെത്തുന്നതിനിടെ കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയ നായയ്ക്ക് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആശങ്ക ശക്തമായി. ഇതോടെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ രംഗത്തെത്തി. സ്കൂൾ പരിസരത്തുള്ള […]
Read more

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

തൃശ്ശൂർ: തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടയം സ്വദേശിനി സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്. ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് വിദ്യാർത്ഥിനി താഴേക്ക് ചാടിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം […]
Read more

സ്ത്രീകൾക്ക് പത്ത് പൈസ ചിലവില്ലാതെ മൂന്നാറിലേക്ക് ട്രിപ്പ് പോയി വരാം

തൃശ്ശൂര്‍: ഈ മഴക്കാലത്ത് മൂന്നാറിലേക്ക് ഒരു ട്രിപ്പ് അടിച്ചാലോ? അതും കെഎസ്ആര്‍ടിസിയില്‍. ഓര്‍ഡിനറി ആയിതിനാല്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഡിപ്പോയില്‍ നിന്നാണ് ബസ് പുറപ്പെടുന്നത്. അധികം പേർക്ക് ഈയൊരു ബസിനെ കുറിച്ച് വലിയ അറിവില്ല. അറിയാമെങ്കില്‍ത്തന്നെ ഓര്‍ഡിനറിയാണെന്ന് അറിയാന്‍ സാധ്യതയില്ല. കൊടുങ്ങല്ലൂര്‍ നഗരസഭയുടെ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി മെമ്മോറിയല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ 20 മിനിറ്റ് നിര്‍ത്തിയിടും. കൃത്യം 6.20-നാണ് യാത്ര പുറപ്പെടുക. പറവൂര്‍, ആലുവ, പെരുമ്പാവൂര്‍, കോതമംഗലം, അടിമാലി വഴി […]
Read more

ഓപ്പറേഷൻ തൂഫാൻ; തൃശ്ശൂരിൽ 320 ഗ്രാം MDMA പിടികൂടി, അഞ്ച് പേർ അറസ്റ്റിൽ

തൃശ്ശൂര്‍: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശ്ശൂരിൽ നടത്തിയ വ്യാപക പരിശോധനയിൽ 320 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ടെ ഒരു റിസോർട്ടിൽ ലഹരി ഉപയോഗിച്ച ശേഷം തൃശ്ശൂരിലേക്ക് മടങ്ങുന്നതിനിടെയാണ് സംഘം പോലീസിന്റെ വലയിലായത്. അറസ്റ്റിലായവരിൽ കാക്കശ്ശേരി സ്വദേശി ഷിഫാസ്, നമ്പിക്കോട് സ്വദേശി ജിഷ്ണു, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് ഉൾപ്പെട്ടത്. പാലക്കാട് മുതലമടയിലെ റിസോർട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. എംഡിഎംഎ ഉപയോഗിച്ച ശേഷം യാത്ര തിരിച്ചതായാണ് പോലീസ് […]
Read more

ഗുരുവായൂരപ്പന് വീണ്ടും സ്വർണക്കിരീടം; 37 പവന്റെ വഴിപാട്

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ചു. തിരുപ്പൂർ സ്വദേശിയും വ്യവസായിയുമായ രാജൻ പി. നായരാണ് 299.9 ഗ്രാം തൂക്കമുള്ള, കല്ലുകൾ പതിച്ച കനകകിരീടം വഴിപാടായി നൽകിയത്. ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, അസിസ്റ്റന്റ് മാനേജർ എം. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ കിരീടം ഏറ്റുവാങ്ങി ഗുരുവായൂരപ്പന് സമർപ്പിച്ചു. സോപാനപ്പടിയിൽ സമർപ്പിച്ച സ്വർണക്കിരീടം ചാർത്തിയാണ് ഉച്ചപൂജ നടത്തിയത്. വഴിപാടുകാരനും കുടുംബാംഗങ്ങൾക്കും കളഭം, തിരുമുടിമാല, പഴം, പഞ്ചസാര എന്നിവ ഉൾപ്പെട്ട […]
Read more

Recent News

Advertisement
WhiteswanTV Footer