തൃശ്ശൂർ: തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടയം സ്വദേശിനി സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്.
ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് വിദ്യാർത്ഥിനി താഴേക്ക് ചാടിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)






