Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

കൈകൂപ്പി അപേക്ഷിച്ചിട്ടും കുട്ടികളെ ബസിൽ കയറ്റിയില്ല; കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ വിസമ്മതിച്ച സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടാതെ, കണ്ടക്ടർക്ക് പ്രത്യേക ബോധവത്കരണ ക്ലാസും നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വടക്കാഞ്ചേരി ജോയിന്റ് ആർടിഒ ഓഫീസിൽ ഹാജരാക്കി വിശദീകരണം കേട്ട ശേഷമാണ് നടപടി സ്വീകരിച്ചത്. വിദ്യാർത്ഥികൾ കൈകൂപ്പി അഭ്യർഥിച്ചിട്ടും ബസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് […]
Read more

തെരുവുനായ പിന്തുടർന്നു; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധിക മരിച്ചു

തൃശ്ശൂർ: മുറ്റിച്ചൂരിൽ തെരുവുനായകൾ പിന്തുടർന്നതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ വയോധിക മരിച്ചു. മുറ്റിച്ചൂർ സ്വദേശിനി സുഹ്റ (75) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് മുറ്റിച്ചൂർ പാലത്തിന് സമീപം അപകടം ഉണ്ടായത്. ബന്ധുവിനൊപ്പം സ്കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സുഹ്റയുടെ അടുത്തേക്ക് തെരുവുനായകൾ ഓടിയെത്തുകയായിരുന്നു. നായകളെ കണ്ട് ഭയന്ന ബന്ധു സ്കൂട്ടറിന്റെ വേഗത കൂട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതോടെ സുഹ്റ സ്കൂട്ടറിൽ നിന്ന് താഴെ വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗുരുതരാമായി പരിക്കേറ്റ ഇവരെ […]
Read more

പെരുമ്പിലാവിൽ വൻ കഞ്ചാവ് വേട്ട; 38 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: കുന്നംകുളത്തിനടുത്ത് പെരുമ്പിലാവിൽ നടത്തിയ വാഹന പരിശോധനയിൽ 38 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ പെരുമ്പിലാവ്–പട്ടാമ്പി റോഡിലായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ പൊലീസ് സംഘത്തെ കണ്ട് കാർ തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ, മുന്നറിയിപ്പ് നൽകിയിട്ടും വാഹനം നിർത്താൻ തയ്യാറായില്ല. രക്ഷപ്പെടുന്നതിനിടെ പ്രതികളുടെ കാർ പൊലീസ് വാഹനത്തിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങൾ ഉപയോഗിച്ച് കാർ തടഞ്ഞുനിർത്തിയാണ് പ്രതികളെ പിടികൂടിയത്. കാറിന്റെ പിൻസീറ്റിലും […]
Read more

‘കൺസഷൻ അവകാശമാണ്’; വിദ്യാർഥികളെ തടഞ്ഞ സ്വകാര്യ ബസിനെതിരെ SFI

തൃശ്ശൂര്‍: വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിൽ കയറാനായി വിദ്യാർഥികൾ കണ്ടക്ടറോട് യാചിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നു. ബസിൽ നാല് വിദ്യാർഥികളെ മാത്രം കയറ്റി യാത്ര ആരംഭിച്ച ശേഷം, മറ്റ് വിദ്യാർഥികളെ എത്ര ആവശ്യപ്പെട്ടിട്ടും കയറ്റാൻ തയ്യാറാകാതിരുന്നതാണ് വിവാദമായത്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന്റെ പേരിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് പ്രതികാര മനോഭാവം കാണിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംഭവത്തിനെതിരെ എസ്എഫ്‌ഐ ശക്തമായി രംഗത്തെത്തി. വടക്കാഞ്ചേരിയിലെ സംഭവം ഒറ്റപ്പെട്ടതല്ലെന്നും […]
Read more

തൃശ്ശൂരിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ

തൃശ്ശൂർ: വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളെ സ്വകാര്യ ബസിൽ കയറ്റാതെ തടഞ്ഞ് കണ്ടക്ടർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ബസ് സ്റ്റാൻഡിന് സമീപത്തെ സ്കൂളിലെ വിദ്യാർത്ഥികൾ ബസ് കാത്തുനിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ ബസ് പുറപ്പെടുന്നതിനിടെ വിരലിലെണ്ണാവുന്ന കുറച്ച് കുട്ടികളെ മാത്രമാണ് കണ്ടക്ടർ കയറ്റിയത്. കൂടുതൽ വിദ്യാർത്ഥികളെ കയറ്റാനാകില്ലെന്ന് കണ്ടക്ടർ പറഞ്ഞു.ബസിൽ കയറാൻ അനുമതി തേടിയ ഒരു വിദ്യാർത്ഥി ഒടുവിൽ കൈകൂപ്പി മടങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയിലെ വനിതാ സൗജന്യ […]
Read more

പെരുമ്പിലാവ്–പട്ടാമ്പി റോഡിൽ 35 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂർ: പെരുമ്പിലാവ്–പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കുന്നംകുളം പോലീസ്, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് (ഡാൻസാഫ്) എന്നിവർ ചേർന്ന് ബുധനാഴ്ച പുലർച്ചെ അഞ്ചോടെ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് തടഞ്ഞത്. എന്നാൽ പോലീസ് […]
Read more

തൃശൂർ ആളൂരിൽ പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

തൃശൂർ: പൊലീസ് ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ ആളൂർ ആനത്തടം സ്വദേശികളായ ജൂവിനും അനന്തകൃഷ്ണനുമാണ് പരിക്കേറ്റത്. തൃശൂർ ആളൂരിൽ വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്. ഡാൻസാഫ് സ്ക്വാഡിന്റെ പൊലീസ് ജീപ്പ് സഞ്ചരിച്ചിരിക്കുമ്പോഴാണ് സ്കൂട്ടറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Read more

വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് KSEB ലൈൻമാൻ മരിച്ചു

തൃശൂർ: വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാനായ മനോജ് (46) ആണ് ഷോക്കേറ്റ് മരിച്ചത്. ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസുവിന്റെ മകനായ മനോജ്, ചൊവ്വാഴ്ച രാവിലെ ആറരയോടെ മാപ്രാണം സെന്ററിന് സമീപമുള്ള വൈദ്യുതിക്കാലിൽ അറ്റകുറ്റപ്പണി നടത്തുന്നതിനായി കയറിയതായിരുന്നു. ജോലിക്കിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഷോക്കേറ്റ ഉടൻ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് മനോജിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം […]
Read more

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ വരുമാനത്തിൽ കനത്ത നഷ്ടം; പരാതിയുമായി സ്വകാര്യ ബസ്സുടമകൾ

തൃശൂർ: പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരിൽ സ്വകാര്യ ബസ്സുടമകൾ അടിയന്തര അവലോകന യോഗം ചേരുന്നു. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ യോഗം ഇന്ന് നടക്കും. സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസ് സർവീസുകളെ ബാധിച്ചുവെന്നാണ് ബസ്സുടമകളുടെ ആരോപണം. ഇന്ധനച്ചെലവിന് ആവശ്യമായ കളക്ഷൻ പോലും ലഭിച്ചില്ലെന്നും തൊഴിലാളികൾക്ക് മുഴുവൻ വേതനം നൽകാൻ കഴിഞ്ഞില്ലെന്നും ബസ്സുടമകൾ പറയുന്നു. പദ്ധതിയുടെ യഥാർത്ഥ സാമ്പത്തിക ആഘാതം സംബന്ധിച്ച കണക്കുകൾ ഇന്ന് […]
Read more

ശബരിമല സ്വർണക്കൊള്ള; ആരോപണവിധേയരെ മർമ്മസ്ഥാനങ്ങളിൽ നിയമിക്കരുതെന്ന് മന്ത്രി

തൃശ്ശൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണവിധേയരായവരെ സുപ്രധാന സ്ഥാനങ്ങളിൽ നിയമിക്കരുതെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇത്തരക്കാരെ പ്രധാന തസ്തികകളിൽ നിയമിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന് കത്ത് നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി. സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന ആരോപണം നേരിടുന്നവരെ മർമ്മപ്രധാന സ്ഥാനങ്ങളിൽ നിയമിക്കുന്നതിനുള്ള ഉത്തരവ് നടപ്പാക്കരുതെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബോർഡ് പ്രസിഡന്റ് നിഷ്പക്ഷ നിലപാടുള്ള വ്യക്തിയായതിനാലാണ് ഇതുവരെ വിഷയത്തിൽ പ്രതികരിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരവുകളിൽ തിരുത്തൽ വരുത്തിയില്ലെങ്കിൽ നിലവിലെ […]
Read more

Recent News

Advertisement
WhiteswanTV Footer