തൃശൂർ: പൊലീസ് ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ ആളൂർ ആനത്തടം സ്വദേശികളായ ജൂവിനും അനന്തകൃഷ്ണനുമാണ് പരിക്കേറ്റത്.
തൃശൂർ ആളൂരിൽ വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്. ഡാൻസാഫ് സ്ക്വാഡിന്റെ പൊലീസ് ജീപ്പ് സഞ്ചരിച്ചിരിക്കുമ്പോഴാണ് സ്കൂട്ടറുമായി കൂട്ടിയിടിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.




