തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ ഗവേഷണ വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു. കർണാടക സ്വദേശിയും 2025-ലെ പി.എച്ച്.ഡി. ബാച്ച് വിദ്യാർഥിയുമായ കിഷോർ കുമാർ ഗൗഡ (25) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഡ്രാഗൺ ഫ്രൂട്ട് പറിക്കാനായി പോയതിനിടെയാണ് കിഷോർ കുമാർ കുളത്തിൽ വീണതെന്നാണ് പ്രാഥമിക വിവരം. സംഭവം നടന്നത് രാത്രി ഒരു മണിയോടെയായിരുന്നെങ്കിലും വിവരം പുറത്തറിയുന്നത് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സാഹചര്യങ്ങളും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.













