Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

മണ്ണുത്തി ദേശീയ പാതയിൽ വൻ കവർച്ച; ബസ് ഉടമയുടെ 75 ലക്ഷം രൂപ മോഷ്ടിച്ചു

തൃശൂർ: തൃശൂർ മണ്ണുത്തി ദേശീയപാതയിൽ വൻ കവർച്ച. അറ്റ്ലസ് ബസ് ഉടമ എടപ്പാൾ സ്വദേശി മുബാറകിന്റെ പക്കൽനിന്നും 75 ലക്ഷം രൂപ കവർന്നു. ബം​ഗളൂരുവിൽനിന്ന് തൃശൂരിൽ ബസ് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കവർച്ച. ബസ് വിറ്റ പണമായിരുന്നു മുബാറകിന്റെ കൈവശമുണ്ടായിരുന്നത്. ശനി പുലർച്ചെ നാലരയോടെയാണ് സംഭവം. തൃശൂരിൽ എത്തിയ ഉടനെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിന്റെ വരാന്തയിൽ ബാ​ഗ് വെച്ച് ശുചിമുറിയിലേക്ക് മുബാറക് നീങ്ങി. തിരിച്ചുവരുമ്പോള്‍ ബാഗുമായി ഒരാള്‍ കാറില്‍ കയറുന്നതാണ് മുബാരക്ക് കാണുന്നത്. പിന്നാലെയെത്തി അയാളെ തടയാന്‍ ശ്രമിച്ചപ്പോള്‍ […]
Read more

വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം; പ്രഗിലേഷിന്‍റെ വീടിന്‍റെ പൂട്ടുപൊളിച്ച് പൊലീസ് പരിശോധന നടത്തി

തൃശൂര്‍: ഗുരുവായൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി പ്രഗിലേഷിന്‍റെ അടച്ചിരുന്ന വീടിന്റെ പൂട്ട് തകര്‍ത്ത് പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രി പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീടും പരിസരവും മുമ്പേ നിരീക്ഷണത്തിലായിരുന്നു. പ്രഗിലേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ കോടതി അനുമതി നേടിയശേഷം ആശാരിയുടെ സഹായത്തോടെ പൂട്ട് പൊളിച്ച് പരിശോധന നടത്തിയതായി പോലീസ് അറിയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.പി.എ. റഷീദ്, അയല്‍വാസി ഏറത്ത് രാജന്‍ […]
Read more

വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം; പലിശക്കാരുടെ വീടുകളിൽ നിന്ന് പണവും രേഖകളും പിടിച്ചെടുത്തു

തൃശൂർ: ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയരായ പലിശക്കാരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. തൈവളപ്പിൽ പ്രഗിലേഷിന്റെയും കണ്ടാണശേരി സ്രാമ്പിക്കൽ ദിവേകിന്റെയും വീടുകളിലാണ് പരിശോധന നടന്നത്. ടെമ്പിൾ എസ്എച്ച്‌ഒ ജി. അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. പരിശോധനയിൽ ദിവേകിന്റെ വീട്ടിൽ നിന്ന് വാഹനങ്ങളുടെ ആർസി ബുക്കുകൾ, കണക്കിൽപ്പെടാത്ത പണത്തുക, മറ്റ് പ്രധാന രേഖകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്രഗിലേഷിന്റെ വീട് അടച്ചിട്ട നിലയിലായതിനാൽ പൊലീസ് പുറംപരിശോധന നടത്തി കാവൽ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം കർണ്ണംകോട്ട് ബസാർ മേക്കണ്ടനകത്ത് […]
Read more

കുപ്പിയുടെ അടപ്പ് വിഴുങ്ങിയ നാല് വയസുകാരൻ മരിച്ചു

തൃശൂർ: കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. വീടിനകത്ത് കളിക്കുന്നതിനിടെ പെട്ടെന്ന് കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ തന്നെ മരത്തംകോട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങിക്കിടക്കുന്നുവെന്ന് മെഡിക്കൽ സംഘം കണ്ടെത്തി. കളിക്കുന്നതിനിടെ അടപ്പ് വിഴുങ്ങിയതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. […]
Read more

വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം; പലിശ ഇടപാടുകാരന്‍ നിരവധി പേരെ ഭീഷണിപ്പെടുത്തി

തൃശൂർ: ഗുരുവായൂരിൽ വ്യാപാരി മുസ്തഫയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൊള്ളപ്പലിശ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. പലിശ ഇടപാടുകാരൻ പ്രഹ്ലേഷ് നിരവധി പേരെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ പുറത്തുവന്നു. മുസ്തഫയുടെ ആത്മഹത്യയ്ക്ക് ശേഷവും പണം കടം വാങ്ങിയവർക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചിട്ടുണ്ട് .സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് പ്രഹ്ലേഷിന്റെ ഭീഷണിയുടെ ഇരയായത്. ചെറിയ തുക പലിശയ്ക്ക് എടുത്ത ശേഷം കുടിശ്ശിക തീർക്കാൻ സാധിക്കാതെ ഇവരുടെ കുടുക്കിൽ പെട്ടവരും നിരവധിയാണ്. വ്യാപാര ആവശ്യങ്ങൾക്ക് മുസ്തഫ പ്രഹ്ലേഷിൽ നിന്നും ദിവേക്കിൽ നിന്നും ആറുലക്ഷം രൂപയാണ് […]
Read more

പീച്ചി ഡാം നാളെ തുറക്കും; മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

തൃശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന ഐ.എം.ഡി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ (ഒക്ടോബർ 23) രാവിലെ ഒമ്പത് മുതൽ വെള്ളം തുറന്നുവിടുന്നതാണെന്ന് പീച്ചി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മണലി, കരുവന്നൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
Read more

സ്കൂൾ സന്ദർശിക്കാതെ മടങ്ങി സുരേഷ് ഗോപി; വിദ്യാർഥികളുടെ കാത്തിരിപ്പ് പാഴായി

തൃശ്ശൂർ: വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരു മണിക്കൂർ കാത്തിരിപ്പിനൊടുവിൽ കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപി സ്കൂൾ സന്ദർശിക്കാതെ മടങ്ങിപ്പോയി. ശനിയാഴ്ച രാവിലെ പെരുവല്ലൂർ ഗവ. യുപി സ്കൂളിലാണ് കാത്തുനിന്നവരെ നിരാശരാക്കി മന്ത്രി പോയത്. സ്കൂൾ ഗേറ്റ് കടന്ന്‌ മന്ത്രിയുടെ വാഹനം അകത്തേക്ക് പ്രവേശിച്ചെങ്കിലും വാഹനം നിർത്തി അതിൽത്തന്നെ സുരേഷ്‌ ഗോപി ഇരുന്നു. പിന്നീട് വാഹനം പുറകോട്ടെടുത്ത് റോഡുദ്ഘാടനവേദിയിലേക്ക് പോകുകയായിരുന്നു. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി തിരിച്ചുപോയതെന്നും അദ്ദേഹത്തിന്റെ പ്രോഗ്രാം ലിസ്റ്റിൽ സ്കൂൾ സന്ദർശനം ഇല്ലെന്നുമാണ് മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. […]
Read more

ഗണേശ് കുമാറും സംഘവും സഞ്ചരിച്ചത് ഫിറ്റ്‌നസില്ലാത്ത ബസിൽ; വണ്ടിക്ക് 34 വർഷത്തെ പഴക്കം

തൃശൂർ: കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസിന് ഫിറ്റ്നസില്ല. കഴിഞ്ഞ വ്യാഴാഴ്ച സ്വരാജ് റൗണ്ടിൽ നിന്നും പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്കായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്. ഈ സമയം ഗതാഗതമന്ത്രി കെബി ഗണേശ് കുമാറും റവന്യൂ മന്ത്രി കെ രാജനും അടക്കമുള്ളവർ ബസിലുണ്ടായിരുന്നു. ഈ ബസിന് 34 വർഷം പഴക്കമുണ്ട്. 1991 ജൂണിലാണ് ബസ് നിരത്തിലിറക്കിയത്. കഴിഞ്ഞ വർഷം മാർച്ച് ഇരുപത്തിമൂന്നിനാണ് ബസിന്റെ ഫിറ്റ്നസ് കഴിഞ്ഞത്. കൊച്ചിയിൽ വിനോദ സഞ്ചാരികൾക്കുവേണ്ടി ഓടിയ ബസായിരുന്നു ഇത്. […]
Read more

‘മേയര്‍ നല്ല മനുഷ്യൻ, എന്നാൽ അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണ്’: തൃശൂര്‍ മേയറെ പുകഴ്ത്തി സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസിനെ പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ നല്ല മനുഷ്യനാണെന്നും എന്നാൽ, അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. വരന്തരപ്പിള്ളിയിലെ കലുങ്ക് സൗഹൃദ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങലയ്ക്ക് ഇട്ടിരിക്കുന്നതിനാല്‍ മേയര്‍ക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു വ്യത്യസ്തമായ മനോഭാവം ജനങ്ങളിൽ ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന് തുടക്കം തൃശൂരിൽ നിന്നാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതിനെ ചിലർ ഭയക്കുകയാണ്. […]
Read more
Advertisement
WhiteswanTV Footer