Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഗൾഫിൽ നിന്ന് ലീവിന് വരും വഴിയിൽ വിമാനത്തിനുള്ളിൽ പ്രവാസി മരിച്ചു

തൃശ്ശൂർ : ഗൾഫിൽ നിന്ന് ലീവിന് നാട്ടിലെത്തുന്നതിനിടെ വിമാനത്തിൽ നിന്ന് പ്രവാസി മലയാളി മരിച്ചു. പോർക്കുളം സ്വദേശിയായ സത്യനാണ് മരിച്ചത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം നടന്നത്. യാത്രയ്ക്കിടെ പെട്ടെന്ന് അസുഖം ബാധിച്ചതിനാലാണ് മരണം സംഭവിച്ചത്. വിമാനം കരിപ്പൂരിൽ ഇറങ്ങിയതോടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read more

ഗുരുവായൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു

തൃശൂർ : ഗുരുവായൂർ മുനിസിപ്പാലിറ്റി വാർഡുകളിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. നാൽപ്പത്തിയാറ് വാർഡുകളിലായി സി.പി.എം., സി.പി.ഐ., എൽ.ഡി.എഫ് സ്വതന്ത്രരുമായ സ്ഥാനാർഥികളെയാണ് മുന്നണി പ്രഖ്യാപിച്ചത്. ഏഴു വാർഡുകളിൽ സി.പി.ഐ യും അഞ്ചു വാർഡുകളിൽ എൽ.ഡി.എഫ് സ്വതന്ത്രരും മുപ്പത്തിനാല് വാർഡുകളിൽ സി.പി.എം ഉം മത്സരിക്കും. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ 1. തൊഴിയൂർ – ശബാന ഷെമീർ (സി.പി.എം) 2. പിള്ളക്കാട് – മുസ്തഫ (സി.പി.എം) 3. പൂക്കോട് ഈസ്റ്റ് – നീതു പ്രബിൻ (സി.പി.എം) 4. ഇരിങ്ങപ്പുറം ഈസ്റ്റ് – […]
Read more

വ്യാജപ്രചാരണത്തെതിരെ ബിജു സ്രാമ്പിക്കൽ

തൃശ്ശൂർ : കുന്നംകുളം മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് സ്ഥാനാർഥിയായി പ്രചരിപ്പിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് ബിജു സ്രാമ്പിക്കൽ വ്യക്തമാക്കി. താൻ ഒരു മുന്നണിയുടെയും സ്ഥാനാർഥിയല്ലെന്നും, രാഷ്ട്രീയ മുന്നണികളുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. താനിങ്ങനെ സ്വതന്ത്ര സ്ഥാനാർഥിയായി മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ബിജെ സ്രാമ്പിക്കൽ വ്യക്തമാക്കി. തന്നെപ്പറ്റി എതിരാളികൾ മനപ്പൂർവ്വം കെട്ടിച്ചമച്ച വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതാണ് ഇപ്പോൾ നടക്കുന്നതെന്നും, ഇത് അവരുടെ ഭയത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി സോഷ്യൽ മീഡിയയിലും മറ്റു മാർഗങ്ങളിലും നടക്കുന്ന വ്യാജപ്രചാരണങ്ങൾ […]
Read more

ഗുരുവായൂർ ഔട്ടർ റിങ് റോഡിലെ മരണ കുഴിയടച്ചു കോൺഗ്രസ് പ്രവർത്തകർ

തൃശൂർ : ഗുരുവായൂർ ഔട്ടർ റിങ് റോഡിൽ ഖാദി ഗ്രാമോദ്യോഗ് ഭവൻ സമീപം ജനങ്ങൾക്ക് വലിയ ഭീഷണിയായിരുന്ന റോഡിലെ ആഴമുള്ള കുഴി കോൺഗ്രസ് പ്രവർത്തകർ ഇന്ന്കോ പുലർച്ചെ കോൺക്രീറ്റ് ചെയ്ത് അടച്ചു. പലതവണ ബന്ധപ്പെട്ട അതികൃതരെ വിവരം അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നതിനാലാണ് അവർ നേരിട്ടിറങ്ങി കുഴി പൂട്ടിയത് എന്ന് കോൺഗ്രസ് പ്രവർത്തകർ വൈറ്റ്‌സ്വാൻ ന്യൂസിനോട് അറിയിച്ചു. മണ്ഡലകാലമായതിനാൽ ശബരിമല തീർത്ഥാടകരുടെ തിരക്ക് ഗുരുവായൂരിൽ വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റോഡിലെ കുഴി യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗൗരവമായ അപകടസാധ്യത ഉണ്ടാക്കുമെന്നത് […]
Read more

യുവാവിന്റെ 4 പവൻ  സ്വർണ്ണമാല മോഷ്ടിച്ച  വയോധിക അറസ്റ്റിൽ

തൃശ്ശൂർ: ആളൂർ കല്ലേറ്റുകരയിൽ  യുവാവിന്റെ 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ച  വയോധിക അറസ്റ്റിൽ. കല്ലേറ്റുങ്കര സ്വദേശി കുഴുവേലി വീട്ടിൽ  റോസിയാണ് പിടിയിലായത്. നിപ്പമർ ആശുപത്രിയിൽ സോഷ്യൽ വർക്കാറായി പ്രവർത്തിക്കുന്ന  നടത്തറ സ്വദേശി പലതിങ്കൽ വീട്ടിൽ ജോജോ തോമസ് എന്നയാളുടെ മാലയാണ് മോഷണം പോയത്. ഷോൾഡർ പെയിൻ വന്നതിനെ തുടർന്ന് ഈ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചെയ്യുന്നതിനായി ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിലെ  ക്യാബിനിൽ ഊരി വെച്ചിരുന്ന 3,66,000/-രൂപയോളം വിലവരുന്ന 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാല  മോഷ്ടിക്കുകയായിരുന്നു […]
Read more

വിസ തട്ടിപ്പ് കേസിലെ പ്രതിയെ   മുംബൈ എയർപോർട്ടിൽ നിന്ന് പിടികൂടി

 തൃശ്ശൂർ: ചെക്ക് റിപ്പബ്ലിക്കിലേക്ക് വർക്കു വിസ വാഗ്ദാനത്തിൽ 2,77,000 രൂപ തട്ടിപ്പ് നടത്തിയ കേസിൽ മാടക്കത്തറ പുല്ലാനിക്കാട് സ്വദേശി പ്രശോഭ് പിടിയിൽ. ലുക്കൗട്ട് സർക്കുലർ  പ്രകാരം മുംബൈ എയർപോർട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാലക്കുടി പോട്ട സ്വദേശിനി കളപുരക്കൽ വീട്ടിൽ ജീന എന്നയാളെയാണ് പല തവണകളായി യു പി ഐ ട്രാൻസാക്ഷൻ വഴി പണം തട്ടിയെടുത്തത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രശോഭ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ ലുക്കൗട്ട് സർക്കുലർ  പ്രകാരം  എമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രശോഭിനെ തടഞ്ഞ് വെയ്ക്കുകയും   വിവരം […]
Read more

കുന്നംകുളത്ത് യുഡിഎഫ് 27 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തൃശ്ശൂർ: കുന്നംകുളം നഗരസഭയിലെ 27 വാർഡുകളിലേക്കുള്ള യുഡിഎഫ് സ്ഥാനാർത്ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാർഡുതല ചർച്ചകൾ പൂർത്തിയായതോടെ പ്രധാന വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക മുന്നണി പുറത്തുവിട്ടു. മുനിസിപ്പൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നതിനോടനുബന്ധിച്ചാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ പട്ടിക ചുവടെ: സി കെ റസാക്ക് (വാർഡ് 1), ഹർഷാദ് എം എം (വാർഡ് 3), മധു കെ നായർ (വാർഡ് 5), റേച്ചൽ സ്റ്റാൻലി (വാർഡ് 6), ജിഷ ബേബി (വാർഡ് 7), പ്രസാദ് സി പുലിക്കോട്ടിൽ […]
Read more

കൊരട്ടി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തൃശ്ശൂർ: കൊരട്ടി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.21 വാര്‍ഡുകളില്‍ 18 വാര്‍ഡുകളിലാണ് നിലവിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സീറ്റ് ധാരണയാവാത്ത 2,13,19 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികള്‍ ആരെന്ന തീരുമാനം ഡിസിസി പ്രഖ്യാപിച്ചിട്ടില്ലെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ആല്‍ബിന്‍ പൗലോസ് പറഞ്ഞു.വാര്‍ഡ് 1 മുരിങ്ങൂര്‍ ലീല സുബ്രഹ്മണ്യന്‍.3,. പാറക്കൂട്ടം സിജി സുരേഷ്,4 കോനൂര്‍ ഷാജു മുള്ളന്‍കുഴി,5 ചുനക്കര ബിജോയ് പാപ്പച്ചന്‍,6 വാലുങ്ങാമുറി, അനിത വിനേഷ്,7 പാലപ്പിള്ളി കൃഷ്ണന്‍ വി.കെ,8 നാലുകെട്ട് അഡ്വ.ജോയ് പൈനാടത്ത്,.9 തിരുമുടിക്കുന്ന് നിത ജോയ്,10 മുടപ്പുഴ ലാലി ടീച്ചര്‍,11 […]
Read more

അംഗനവാടി ടീച്ചറുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് 3 പവൻ  കവർന്നു; രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: മാളയിൽ അംഗനവാടി ടീച്ചറുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു 3 പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന കേസിൽ രണ്ട് പ്രതികൾ പിടിയിൽ. മാള വെന്തല സ്വദേശിനി അഞ്ജന മേലഡൂർ സ്വദേശി ജീസൻ എന്നിവരെയാണ് പിടികൂടിയത്. മോളി ജോർജ് വർഷങ്ങളായി വൈന്തല അംഗനവാടിയിലേക്ക് വെണ്ണൂരിലെ വീട്ടിൽ നിന്നും ജോലിക്കും തിരിച്ച് വീട്ടിലേക്കും നടന്നാണ് പോകുന്നത്. ഇത് മനസിലാക്കിയ പ്രതികൾ മോളി ടീച്ചർ വരുന്നതും പോകുന്നതും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം തിങ്കളാഴ്ച വൈകിട്ട് സമീപത്തൊന്നും ആളുകളില്ലന്ന് ഉറപ്പുവരുത്തിയാണ് ആക്രമണം […]
Read more

വിസ്മയം ഫെസ്റ്റ് 2025; വിമല കോളേജിൽ നാളെ മുതല്‍

തൃശൂർ : തൃശൂർ വിമല കോളേജിൽ നാളെ വിസ്മയം ഫെസ്റ്റ് 2025 ന് തുടക്കം കുറിക്കും. നവംബർ 19 മുതൽ 21 വരെ മൂന്ന് ദിവസത്തെ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കോളേജിലെ സോഷ്യോളജി  വിഭാഗം   അസിസ്റ്റന്റ് പ്രൊഫസർ Dr. ബിനുവിന്റെ നേതൃ ത്വത്തിലാണ് ഫെസ്റ്റ് നടക്കുക. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഫെസ്റ്റ് കോളേജിൽ നടത്തിവരുന്നു. ഫെസ്റ്റിന്റെ ഭാഗമായി  ഇതിനോടകം സ്റ്റാൾളുകൾ ഒരുങ്ങി കഴിഞ്ഞു. കോളേജുകൾ സ്കൂളുകൾ മറ്റു സ്ഥാപനങ്ങൾ എൻജിഒകൾ  എല്ലാം ഫെസ്റ്റിവൽ പങ്കെടുക്കും. ഏകദേശം 1000 ത്തോളം […]
Read more

Recent News

Advertisement
WhiteswanTV Footer