സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തർക്കത്തിൽ തിയറ്റർ നടത്തിപ്പുകാരന് കുത്തേറ്റു
തൃശ്ശൂർ: തൃശ്ശൂരിലെ രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനും അദ്ദേഹത്തിന്റെ ഡ്രൈവർ അനീഷിനും വീട്ടുമുമ്പിൽ കുത്തേറ്റു. വെളപ്പായയിലെ വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെയാണ് മൂന്നു അംഗ ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നിലെ കാരണം സാമ്പത്തിക തർക്കമായിരിക്കാമെന്നാണ് സൂചന. സംഭവത്തിൽ സുനിലിന്റെ കാലിലും, ഡ്രൈവർ അനീഷിന്റെ കൈയിലും പരിക്കേറ്റിട്ടുണ്ട്. സംഭവം ക്വട്ടേഷൻ ആക്രമണമാണെന്ന് പൊലീസ് അറിയിച്ചു.
Read more