തൃശ്ശൂർ : കുന്നംകുളം മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് സ്ഥാനാർഥിയായി പ്രചരിപ്പിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് ബിജു സ്രാമ്പിക്കൽ വ്യക്തമാക്കി. താൻ ഒരു മുന്നണിയുടെയും സ്ഥാനാർഥിയല്ലെന്നും, രാഷ്ട്രീയ മുന്നണികളുമായി യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.
താനിങ്ങനെ സ്വതന്ത്ര സ്ഥാനാർഥിയായി മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ബിജെ സ്രാമ്പിക്കൽ വ്യക്തമാക്കി. തന്നെപ്പറ്റി എതിരാളികൾ മനപ്പൂർവ്വം കെട്ടിച്ചമച്ച വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതാണ് ഇപ്പോൾ നടക്കുന്നതെന്നും, ഇത് അവരുടെ ഭയത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി സോഷ്യൽ മീഡിയയിലും മറ്റു മാർഗങ്ങളിലും നടക്കുന്ന വ്യാജപ്രചാരണങ്ങൾ ശക്തമായി അപലപിക്കുകയായിരുന്നു ബിജു സ്രാമ്പിക്കൽ. ഇത്തരം പ്രവണതകൾ ജനാധിപത്യത്തിന്റെ ആരോഗ്യമുള്ള പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണെന്നും, ആവശ്യമായ നിയമനടപടികൾ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




