Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വലിയമരം വാർഡിൽ സിപിഎം ഭിന്നത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : മുനിസിപ്പാലിറ്റിയിലെ വലിയ മരം വാർഡിൽ ഇടതു സ്ഥാനാർത്ഥിക്കെതിരെ സിപിഎം അംഗം തന്നെ മത്സരരംഗത്ത്. മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഉനൈസ് ന്റെ ഭാര്യ ഷാഹിദ ഉനൈസ് ആണ് ജനകീയ സമിതി സ്ഥാനാർത്ഥിയായി മത്സര രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച ജനതദൾ സ്ഥാനർത്ഥി ജനതദൾ വിടുകയും സി പി എം ൽ ചേരുകയും ചെയ്തിരുന്നു. ഇതേ വ്യക്തിക്ക് പാർട്ടി സിവിൽ സ്റ്റേഷൻ വാർഡിൽ മത്സരിക്കാൻ സീറ്റ്ന ൽകിയിരുന്നു. വലിയമരം വാർഡിലെ സീറ്റിൽ കൂടിയാലോചനകൾ ഇല്ലാതെ സിപിഎം പ്രവർത്തകന്റെ ഭാര്യയെ മത്സരിപ്പിച്ചതാണ് ഇപ്പോഴത്തെ ഭിന്നതക്ക് കാരണം.

ഷാഹിദ ഉനൈസ് നിലവിൽ ഡിവൈഎഫ്ഐ മേഖലാ ട്രഷറും, ജനാധിപത്യ മഹിള അസോസിയേഷൻ മേഖല ജോയിൻറ് സെക്രട്ടറിയും, എഡിഎസ് ചെയർപേഴ്സൺ പുരോഗമന കലാസാഹിത്യ സംഘം യൂണിറ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൂടിയാണ്. വലിയ മരത്തെ മുഴുവൻ പാർട്ടി പ്രവർത്തകരും തങ്ങളുടെ നിലപാടിനൊപ്പം ആണെന്ന് ജനകീയ സമിതി അംഗങ്ങൾ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer