Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സതീശനെ ഡിസിസി തടഞ്ഞ സംഭവം; രൂക്ഷ വിമർശനവുമായി എ.കെ. ബാലൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. രാജ്യത്ത് ഇതിന് മുമ്പ് ഉണ്ടാകാത്ത സംഭവമാണ് തിരുവനന്തപുരത്ത് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

സതീശനെതിരെ കോൺഗ്രസിനുള്ളിൽ ഉയരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് സംഭവം ഉണ്ടായതെന്നും ബാലൻ ആരോപിച്ചു. ഇന്ന് ഡിസിസി അംഗമാണ് സതീശനെ തടഞ്ഞതെങ്കിൽ നാളെ ഡിസിസി പ്രസിഡന്റും അദ്ദേഹത്തെ തടയുന്ന സാഹചര്യമുണ്ടാകുമെന്നും എ.കെ. ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

എൽഡിഎഫ് ഭരണകാലത്ത് കെ. സുധാകരനും വി.ഡി. സതീശനും ചേർന്ന് ഒരു ഗുണ്ടാസംഘത്തെ വളർത്തിയെടുത്തുവെന്നും ബാലൻ ആരോപിച്ചു. ഇതേ സംഘമാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വിമാനത്തിൽ തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സതീശൻ പിണറായി വിജയനോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും എ.കെ. ബാലൻ ആവശ്യപ്പെട്ടു. അതേസമയം, സതീശനെ തടഞ്ഞ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിനാണ് പരിശോധന നടത്തുന്നത്.

ചേന്തി അനിലിന്റെ ശബ്ദ സാമ്പിളും പൊലീസ് ശേഖരിക്കും. വീഡിയോയിലെ ശബ്ദം അനിലിന്റേതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാനാണ് ശബ്ദ സാമ്പിൾ പരിശോധിക്കുന്നത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന കുറ്റവും അനിലിനെതിരെ ചുമത്തിയിട്ടുണ്ട്. അനിലിനെ കസ്റ്റഡിയിൽ വാങ്ങേണ്ട ആവശ്യമില്ലെന്നാണ് പൊലീസ് നിലപാട്. ജയിലിലെത്തി ശബ്ദ സാമ്പിൾ ശേഖരിച്ചാൽ മതിയെന്നും മറ്റ് തെളിവെടുപ്പുകൾ ആവശ്യമില്ലെന്നും പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer