മാസപ്പടി കേസ്; എഫ്ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിച്ച് എകെ ബാലൻ
പാലക്കാട്: മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാരിനെ വെല്ലുവിളിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. എഫ്ഐആർ രജിസ്റ്റർ ചെയ്താൽ യുഡിഎഫ് നേതാക്കളാണ് കേസിൽ കുടുങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി കേസുമായി ബന്ധപ്പെട്ട വിജിലൻസ് പരിശോധന നേരത്തെ പൂർത്തിയായതായും എകെ ബാലൻ വ്യക്തമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് പിണറായി വിജയൻ കുറ്റക്കാരനല്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെയും കുടുംബത്തെയും ആർക്കും തകർക്കാനാകില്ലെന്നും കേരള രാഷ്ട്രീയത്തിൽ പിണറായി തുടർന്നും ശക്തമായി നിലനിൽക്കുമെന്നും എകെ ബാലൻ അവകാശപ്പെട്ടു. […]
Read more