Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭാരതത്തിൽ മുസ്ലീങ്ങൾ വേണ്ടെന്ന് പറയുന്നവർ യഥാർത്ഥ ഹിന്ദുക്കൾ അല്ലെന്ന് മോഹൻ ഭാ​ഗവത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോര്‍ക്ക്: വീണ്ടും മൃദു പ്രയോ​ഗങ്ങൾ നിറഞ്ഞ പരാമർശങ്ങളുമായി ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്. ഭാരതത്തിലെ ജനങ്ങളുടെ ഡിഎന്‍എയില്‍ നാനാത്വത്തില്‍ ഏകത്വം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്നത്തെ മതങ്ങളില്‍ വലിയൊരു ഭാഗവും നിര്‍വചിച്ചിരിക്കുന്നത് ആചാരങ്ങളിലൂടെയാണ്. മതപരമായ അച്ചടക്കം പാലിക്കാന്‍ ആചാരങ്ങളുടെ അച്ചടക്കം ആവശ്യമാണ്. സത്യത്തിലേക്ക് നയിക്കുക എന്നതാണ് മതത്തിന്റെ ലക്ഷ്യമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ മനുഷ്യത്വം ഒന്നാണ്. ഇങ്ങനെ പരമ്പരാഗതമായി പറയുന്ന ഒരു സമൂഹത്തിലാണ് താന്‍ ജീവിക്കുന്നത്. സത്യം ഒന്നാണ്. മനുഷ്യത്വം ആ സത്യത്തിന്റെ ഒരു ഉല്‍പ്പന്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരാതന പാരമ്പര്യങ്ങളെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു ലോകം, ഒരു മനുഷ്യത്വം എന്നിവ ആളുകളെ പഠിപ്പിച്ച ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ വിദേശ ആക്രമണങ്ങളെ അതിജീവിച്ച കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഭാരതത്തില്‍ മുസ്ലീങ്ങള്‍ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു വിചാരിക്കുന്നുവെങ്കില്‍ അയാള്‍ ഹിന്ദുത്വത്തിന്റെ സത്തയോട് നീതി പുലര്‍ത്തുന്നില്ല. ഹിന്ദു മാര്‍ഗം പിന്തുടരാന്‍ നിരവധി വഴികള്‍ ഉണ്ടെന്നും എന്നാല്‍ അവയെല്ലാം ഒരേ ആത്യന്തിക സത്യത്തിലേക്ക് നയിക്കുന്നുവെന്നും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ലെന്നും ഓരോരുത്തര്‍ക്കും അന്തസ്സോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer